Sections

ഏവര്‍ക്കും പ്രിയങ്കരനായ രത്തന്‍ ടാറ്റയുടെ അവസാനകാലം എന്തിനു വേണ്ടി...?

Monday, May 02, 2022
Reported By admin
ratan tata

ഏഷ്യയിലെ ഏററവും വലിയ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുടെ നെറ്റ് വര്‍ക്കാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്

 

ഏവര്‍ക്കും പ്രിയങ്കരനായ രത്തന്‍ ടാറ്റയുടെ അവസാനകാലം എന്തിനു വേണ്ടിയായിരിക്കും ചിലവഴിക്കുക? ജീവിതത്തിന്റെ അവസാനകാലം എന്തിനു വേണ്ടി ചിലവഴിക്കുമെന്ന് വ്യക്തമാക്കി വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ. അവസാനകാലം ആരോഗ്യമേഖലയുടെ വികസനത്തിനായി മാറ്റി വയ്ക്കുമെന്ന് രത്തന്‍ ടാറ്റ പറഞ്ഞു

എല്ലാവരും അംഗീകരിക്കുന്ന സംസ്ഥാനമായി അസമിനെ മാറ്റാന്‍ ഇനിയുളള കാലം പ്രവര്‍ത്തിക്കുമെന്ന് രത്തന്‍ ടാറ്റ വ്യക്തമാക്കി. അസമിലെ ഏഴ് അത്യാധുനിക കാന്‍സര്‍ ആശുപത്രികളുടെ ഉദ്ഘാടനവും ഏഴ് ആശുപത്രികളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കപ്പെട്ട ചടങ്ങിലാണ് പ്രഖ്യാപനം. 

ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമാണെങ്കിലും ലോകോത്തര നിലവാരത്തിലുളള ക്യാന്‍സര്‍ കെയര്‍ സെന്റര്‍ അസമില്‍ സജ്ജമാണെന്ന് രത്തന്‍ടാറ്റ പറഞ്ഞു. ഏഷ്യയിലെ ഏററവും വലിയ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുടെ നെറ്റ് വര്‍ക്കാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ടാറ്റ ട്രസ്റ്റിന്റെയും അസം ഗവണ്‍മെന്റിന്റെയും സംയുക്ത സംരംഭമായ Assam Cancer Care Foundation 17 ക്യാന്‍സര്‍ കെയര്‍ ഹോസ്പിറ്റലുകളാണ് ലക്ഷ്യമിടുന്നത്

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അത്യാധുനിക കാന്‍സര്‍ ആശുപത്രികളുടെ ഉദ്ഘാടന-ശിലാസ്ഥാപന കര്‍മങ്ങള്‍ നിര്‍വഹിച്ചത്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് കാന്‍സര്‍ ആശുപത്രികള്‍ കൂടി പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.