- Trending Now:
2021 ഒക്ടോബറില്‍ ഒരു ഡോളര്‍ എന്നാല്‍ 75 രൂപയായിരുന്നു
യുഎസ് ഡോളറിനെതിരെ രൂപ ചരിത്രത്തിലേ ഏറ്റവും താഴ്ന്ന നിരക്കില്‍. ഡോളറിനെതിരെ 82.90 എന്ന റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ. ഫെഡറല്‍ റിസര്‍വിന്റെ നിരക്ക് വര്‍ദ്ധനയെ തുടര്‍ന്ന് ഡോളര്‍ സൂചിക 0.33 ശതമാനം ഉയര്‍ന്ന് 112.368 ആയി. കഴിഞ്ഞ വ്യാപാരത്തില്‍ 82.36 ആയിരുന്നു രൂപയുടെ വിനിമയ നിരക്ക്. ഈ വര്‍ഷം യുഎസ് ഡോളറിനെതിരെ ഇന്ത്യന്‍ രൂപ പത്ത് ശതമാനത്തോളം ഇടിഞ്ഞിട്ടുണ്ട്.
2021 ഒക്ടോബറില്‍ ഒരു ഡോളര്‍ എന്നാല്‍ 75 രൂപയായിരുന്നു. ഡോളര്‍ ശക്തി പ്രാപിക്കുമ്പോള്‍, മറ്റ് കറന്‍സികള്‍ക്ക് തിരിച്ചടി തുടരുന്നു. ബ്രിട്ടീഷ് പൗണ്ട് 0.6 ശതമാനം ഇടിഞ്ഞ് 1.1247 ല്‍ എത്തി, അതേസമയം ജാപ്പനീസ് യെന്‍ 149.48 ആയി കുറഞ്ഞു.
അതേസമയം, മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് രൂപയെ സംരക്ഷിക്കാന്‍ ആര്‍ബിഐയുടെ കൈവശം വിദേശനാണ്യ ശേഖരം കുറവാണ്. ഇന്ത്യയുടെ ഫോറെക്‌സ് കരുതല്‍ ശേഖരം 532.66 ബില്യണ്‍ ഡോളറായി കുറഞ്ഞതായി ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
യുഎസ് ഫെഡറല്‍ റിസര്‍വ് വീണ്ടും നിരക്കുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ ഡോളര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമ്പോള്‍ രൂപ വീണ്ടും ഇടിഞ്ഞേക്കാം. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യു എസ് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ മാസം നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.