- Trending Now:
നമ്മുടെ നാട്ടില്‍ വളരെ സുലഭമായി കാണുന്നവയാണ് ഫുട് വെയര്‍ ഷോപ്പുകള്‍.ഫാഷനും സ്റ്റൈലും മാറി വരുന്നത് അനുസരിച്ച് ഈ മേഖലയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ ചുരുങ്ങിയ കാലം കൊണ്ട് സാധിച്ച ഒരു സംരംഭം ആണ് സിറ്റി ഫുട് വെയര്‍.
തിരുവനന്തപുരം ജില്ലയിലെ പനച്ചമൂട് പട്ടണത്തിലാണ് വിപുലമായ ഫാഷന്‍ സങ്കല്‍പ്പങ്ങളുമായി തുറന്ന സിറ്റി ഫുട് വെയര്‍ എന്ന സംരംഭത്തിനു പിന്നില്‍ വിജി പനച്ചമൂട് ആണ്.ഈ രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള വിജിയുടെ ഏറ്റവും പുതിയ ചുവടുവെയ്പ്പാണ് സിറ്റി ഫുട് വെയര്‍. മുപ്പത് വര്‍ഷത്തിലധികമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിജി ആദ്യം തുടങ്ങിയത് വിജി ഫാന്‍സി എന്ന ഷോപ്പാണ്. പിന്നീട് സിറ്റി ഫാന്‍സി എന്ന പേരില്‍ രണ്ടാമത്തെ സ്ഥാപനം തുടങ്ങി.ഇപ്പോള്‍ തുടങ്ങിയത് മൂന്നാമത്തെ ഷോപ്പാണ്.
വിവിധ ഇനം ചെരുപ്പുകള്‍,ബാഗുകള്‍,ടോയ്‌സ് അങ്ങനെ വലിയ കാഴ്ചയും വിപണിയുമാണ് ഒരു കെട്ടിടത്തിനുള്ളില്‍ സിറ്റി ഫുട് വെയര്‍ അവതരിപ്പിക്കുന്നത്.മറ്റിടങ്ങളില്‍ കാണാത്ത സെലക്ഷനും വിലക്കുറവും ആണ് സിറ്റി ഫുട് വെയറിനെ വ്യത്യസ്തമാക്കുന്നതെന്ന് വിജി പറയുന്നു. ബ്രാന്‍ഡഡ് ചപ്പലുകള്‍, ഷൂസുകള്‍, കോണ്‍വന്റ്‌സ്, ചെറിയ കുട്ടികള്‍ക്കുള്ള ഫാന്‍സി ചപ്പലുകള്‍, ഫാന്‍സി, ഗിഫ്റ്റ്, ടോയ്സ് അങ്ങനെ എല്ലാം കൂടിയുള്ളൊരു ഷോപ്പാണ് സിറ്റി ഫുട് വെയര്‍.
വളരെ മികച്ച ഗിഫ്റ്റ് കളക്ഷന്‍ പുതിയ ഷോപ്പില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ 6 മാസം ഗ്യാരന്റിയുള്ള ഗോള്‍ഡ് കവറിങ് ആഭരണങ്ങള്‍ ഇവിടുത്തെ പ്രത്യേകതയാണ്. കൂടാതെ തുണി തയ്ക്കാന്‍ ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും ഇവിടെ ലഭ്യമാണ്. എടുത്തു പറയേണ്ടത് സ്‌കൂള്‍ ആവശ്യത്തിനുള്ള ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍ തുടങ്ങി എല്ലാം വസ്തുക്കളും ഹോള്‍സെയില്‍ വിലയില്‍ ഇവിടെ ലഭ്യമാണ്.
ചെറുപ്പക്കാലം തൊട്ടെ ബിസിനസിനോടുള്ള താല്‍പര്യമാണ് ഈ ചെറുപ്പക്കാരനെ ഈ രംഗത്ത് തന്നെ ചുവടുറപ്പിക്കാന്‍ സഹായിച്ചത്.കേള്‍ക്കുമ്പോള്‍ നിസാരമായി നടക്കുന്ന ഒരു കച്ചവടമല്ലെ എന്ന് തോന്നുമെങ്കിലും അടിക്കടി വില ഉയരുന്നതും അതു പോലെ തന്നെ ഓണ്‍ലൈന്‍ വിപണിയും ബിസിനസിനെ കാര്യമായി ബാധിക്കാറുണ്ടെന്ന് വിജി കൂട്ടിച്ചേര്‍ത്തു.പ്രമുഖ ബ്രാന്‍ഡായ VKCയുടെ ഹോള്‍സെയില്‍ ഡീലറാണ് വര്‍ഷങ്ങളായി വിജി.
ഓണ്‍ലൈന്‍ സൈറ്റുകളിലേക്ക് പുത്തന്‍ ഫാഷന്‍ എത്തും മുന്‍പ് തന്റെ ഷോപ്പിലേക്ക് എത്തിക്കാനുള്ള പരിശ്രമം തന്നെയാണ് വിജി സിറ്റി ഫുട് വെയറിന്റെ വിജയത്തിനായി ആദ്യം ശ്രദ്ധിക്കുന്നത്.ഈ പരിശ്രമത്തില്‍ പരമാവധി വിജയം കാണാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുമുണ്ട്.
സോഷ്യല്‍മീഡിയ വഴി എല്ലാവരും തങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ വിജി ആ മേഖല തന്റെ അടുത്ത സ്റ്റെപ്പായി മാറ്റിവെച്ചിരിക്കുകയാണ്.സമീപ പ്രദേശങ്ങളിലെ ഉപഭോക്താക്കളെ കൂടുതല്‍ ആകര്‍ഷിക്കാനും അവരോട് മികച്ച രീതിയില്‍ ഇടപെടാനും വീണ്ടും സിറ്റി ഫുട് വെയറിലേക്ക് എത്തിക്കാനുമുള്ള നടപടികളാണ് ആദ്യം വിജി സാധ്യമാക്കിയത്.അധികം വൈകാതെ സോഷ്യല്‍മീഡിയ വഴിയുള്ള വിപണനം സിറ്റി ഫുട് വെയര്‍ ലക്ഷ്യമിടുന്നുണ്ട്.
കോവിഡ് കാരണം ഉണ്ടായ നിയന്ത്രങ്ങള്‍ വളരെ ഗുരുതരമായി ബിസിനസിനെ ബാധിക്കാറുണ്ട്.ഷോപ്പ് പൂര്‍ണമായി അടച്ചിടേണ്ടി വരുന്നതും ഉപഭോക്താക്കളെ നിയന്ത്രിക്കേണ്ടി വരുന്നതും ഒക്കെ ബിസിനസിനെ പരിമിതപ്പെടുത്തുന്നു.പക്ഷെ ഈ കാലഘട്ടത്തിലും പരമാവധി ഉപഭോക്താക്കളെ ഷോപ്പിലേക്ക് എത്തിക്കാന്‍ സാധിക്കുന്നു എന്നതാണ് സിറ്റി ഫുട് വെയറിന്റെ മികച്ച വിജയവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.