Sections

പ്രമേഹരോഗികൾ ഒഴിവാക്കേണ്ട രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഭക്ഷണങ്ങൾ

Tuesday, Dec 31, 2024
Reported By Soumya
Foods to Avoid for Diabetes Management: Essential Tips

ആരോഗ്യകരമെന്നു തോന്നുന്ന പല ഭക്ഷണങ്ങളും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കും. വയറിൽ കൊഴുപ്പ് അധികം അടിഞ്ഞു കൂടാൻ കാരണമാകും. ഒപ്പം ശരീരഭാരവും വ്യത്യാസപ്പെടും. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാൻ മരുന്നിനോടൊപ്പംതന്നെ ജീവിതശൈലി, ഭക്ഷണം, ഫിറ്റ്നസ് ഇവയെല്ലാം ശ്രദ്ധിക്കണം. പലപ്പോഴും ഭക്ഷണം ഒരു പ്രമേഹത്തിന് ഒരു വില്ലനായി മാറാറുണ്ട്.രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. പ്രമേഹരോഗികൾ തീർത്തും ഒഴിവാക്കേണ്ട ആ ഭക്ഷണങ്ങൾ ഏതൊക്കെയെന്നു നോക്കാം.

  • കാർബണേറ്റഡ് പാനീയങ്ങൾ, ഫ്രൂട്ട് പഞ്ച്, മറ്റു മധുരപാനീയങ്ങൾ ഇവയൊന്നും കുടിക്കാൻ പാടില്ല. ഇവയിൽ ഫ്രക്ടോസ് ധാരാളമുണ്ട്. ഇത് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടി, വയറിലെ കൊഴുപ്പ്,ഫാറ്റി ലിവർ, ഹൃദ്രോഗം ഇവയ്ക്കും ഈ പാനീയങ്ങളുടെ ഉപയോഗം കാരണമാകും.
  • മാർഗരിൻ, പീനട്ട് ബട്ടർ, ക്രീം, സ്പ്രെഡ് ഇവയിലെല്ലാമുള്ള ട്രാൻസ്ഫാറ്റുകൾ ആരോഗ്യത്തിനു ദോഷകരമാണ്. ഇവ ഇൻഫ്ലമേഷൻ കൂട്ടുകയും ഇൻസുലിൻ പ്രതിരോധം, കുടവയർ ഇവയ്ക്കു കാരണമാകുകയും ചെയ്യും.
  • വൈറ്റ് ബ്രഡിൽ കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്. എന്നാൽ നാരുകൾ വളരെ കുറവും. വൈറ്റ് ബ്രഡും ഇതുപോലെ റിഫൈൻഡ് ധാന്യപ്പൊടികൾ കൊണ്ടുണ്ടാക്കിയ ഭക്ഷണവും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവുകൂട്ടും.
  • പഴങ്ങളിൽ ജീവകങ്ങളും ധാതുക്കളും നാരുകളും ആന്റി ഓക്സിഡന്റുകളും ധാരാളമുണ്ട്. എന്നാൽ ഉണക്കമുന്തിരി പോലുള്ളവ ഉണങ്ങുമ്പോൾ ഇവയിലെ പഞ്ചസാരയ്ക്ക് ഗാഢത കൂടും. ഇത് ബ്ലഡ് ഷുഗർ കൂട്ടും. ഉണക്കമുന്തിരി പോലുള്ള ഡ്രൈഫ്രൂട്ട്സ് ഒഴിവാക്കി പകരം പഞ്ചസാര കുറവുള്ള പഴങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.