ശരീരത്തിനുള്ള പോഷകങ്ങൾ നൽകുക എന്നത് മാത്രമല്ല മാനസിക വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവും ഭക്ഷണത്തിനുണ്ട്. ചില സമയങ്ങളിൽ ആഹാരം കഴിച്ചു കഴിഞ്ഞാൽ ദേഷ്യം തോന്നാറുണ്ട്. അത്തരത്തിൽ ദേഷ്യം വരുത്തുന്ന ഭക്ഷണ സാധനങ്ങൾ ഏതാണെന്ന് നോക്കാം.
- എരിവും പുളിവുമുള്ള ഭക്ഷണം ദഹനപ്രക്രിയയും ഉർജ്ജോൽപാദനവും പതുക്കെയാക്കുന്നു. ഇതുകാരണം അസിഡിറ്റിയിൽ ഏറ്റക്കുറച്ചിൽ ഉണ്ടാകുകയും, ശരീരത്തിൽ ചൂടു വർദ്ധിക്കുകയും പെട്ടെന്ന് ദേഷ്യം വരുകയും ചെയ്യും.
- ചായയോ കോഫിയോ ഒരു പരിധിയിൽ അധികം കുടിക്കുന്നത് നല്ലതല്ല. ഇതുമൂലം ഉറക്കക്കുറവ് ഉണ്ടാകുകയും ദേഷ്യം വരുകയും ചെയ്യും.
- ചിപ്സ്, മിക്സ്ചർ തുടങ്ങിയ ബേക്കറി ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തും. ദേഷ്യം വർദ്ദിപ്പിക്കും.മദ്യപിക്കുമ്പോൾ കോർട്ടിസോൾ സ്വതന്ത്രമാക്കുന്ന പ്രക്രിയയ്ക്ക് വേഗമേറുകയും ചെയ്യും. ഇത് മാനസികസമ്മർദ്ദവും ദേഷ്യവും വർദ്ധിപ്പിക്കും. മദ്യപിക്കുന്നത് നാഡീവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു.
- മിഠായികൾ, ചോക്ലേറ്റുകൾ, മധുരമുള്ള പാനീയങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയുൾപ്പെടെ ഉയർന്ന പഞ്ചസാരയുള്ള ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ദ്രുതഗതിയിലുള്ള ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. ഇത് ഊർജ്ജ ക്രാഷുകൾ, മൂഡ് സ്വിംഗ്, ക്ഷോഭം തുടങ്ങിയ വികാരങ്ങൾക്ക് ഇടയാക്കും.
- വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും സംസ്കരിച്ച മാംസാഹാരങ്ങളും കഴിക്കുന്നത് വഴി കൂടിയ അളവിൽ കൊഴുപ്പ് നിങ്ങളുടെ ശരീരത്തിൽ എത്തുന്നു. ഇത് ശരീരത്തിലുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ അളവ് കുറയ്ക്കുന്നു. ഒമേഗ ത്രീ ഫാറ്റി ആസിഡ് കുറയുന്നത് നിങ്ങൾക്ക് ദേഷ്യം കൂടുന്നതിന് ഇടയാക്കുന്നു.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
ദീർഘനേരം ഇരുന്ന് ജോലിചെയ്യുന്നതിന്റെ ദോഷങ്ങളും അതിന്റെ പരിഹാരങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.