Sections

അമിത വണ്ണം കുറയ്ക്കുന്നതിന് സഹായകരമായ ഭക്ഷണങ്ങൾ

Saturday, Sep 02, 2023
Reported By Soumya
Diet

വണ്ണം കുറയ്ക്കാൻ വേണ്ടി പാടുപെടുന്നവരാണ് പലരും. ജിമ്മിൽ പോയി എക്സസൈസുകളും, യോഗയും, ഭക്ഷണ നിയന്ത്രണവും, ഒക്കെ ചെയ്യുന്നവരാണ് പലരും. പക്ഷേ, ഇഷ്ട ഭക്ഷണം കുറയ്ക്കുക എന്നത് വളരെയധികം വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാൽ, ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു തന്നെ നമുക്ക് വണ്ണം കുറയ്ക്കാം. ഇതിനായി വണ്ണം കുറയാൻ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഈ ഭക്ഷണ സാധനങ്ങൾ ഉപാപചയ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്തി അനാവശ്യമായ കലോറിയെരിച്ചുകളയാൻ സഹായിക്കും. വയർ നിറഞ്ഞതായ പ്രതീതി ജനിപ്പിക്കാനും ഭക്ഷണത്തോടുള്ള അമിത ആസക്തി കുറയ്ക്കാനും ഈ ഭക്ഷണങ്ങൾ സഹായിക്കും.

ഡാർക്ക് ചോക്ലേറ്റ്

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഡാർക്ക് ചോക്ലേറ്റ് കഴിക്കാം. ഭക്ഷണത്തിനു മുൻപ് ഒന്നോ രണ്ടോ കഷ്ണം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ദഹനം മെല്ലെയാക്കും. കൂടുതൽ സമയം വിശപ്പു തോന്നാതിരിക്കാൻ ഇതു സഹായിക്കും.

അവക്കാഡോ

അവക്കാഡോയിൽ ഉയർന്ന കാർബോഹൈഡ്രേറ്റും കുറഞ്ഞ കലോറിയുമാണ് അടങ്ങിയിരിക്കുന്നത്. നിങ്ങളുടെ പ്രഭാത സലാഡുകളിലോ ലഘുഭക്ഷണ ഇടവേളകളിലോ ഇത് കഴിക്കുന്നത് ഗുണം ചെയ്യും. അവോക്കാഡോയിൽ ഫൈബറും പൊട്ടാസ്യവും മികച്ച അളവിൽ അടങ്ങിയിട്ടുണ്ട്.

ഇഡലി

മികച്ച പ്രഭാത ഭക്ഷണമാണ് ഇഡലി. അരിയേക്കാൾ നല്ലത് സൂചി റവ കൊണ്ടുണ്ടാക്കിയ ഇഡ്ലിയാണ്. നാരുകൾ കൂടുതലും കൊഴുപ്പില്ലാത്തതുമായ ഭക്ഷണമാണിത്. കൂടുതൽ നേരം വിശപ്പു തോന്നാതിരിക്കാൻ ഇത്തരം ഭക്ഷണങ്ങൾ പതിവായി ഉൾപ്പെടുത്താം.

മുളപ്പിച്ച ധാന്യങ്ങൾ.

മുളപ്പിച്ച പയറിലും മറ്റു ധാന്യങ്ങളിലും ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയിൽ കലോറിയും കുറവാണ്. മുളപ്പിച്ചത് കഴിക്കുമ്പോൾ, വിശപ്പ് ഇല്ലാതാകുകയും വയർ നിറഞ്ഞ പ്രതീതിയുണ്ടാവുകയും ചെയ്യുന്നു. അനാരോഗ്യകരമായ ലഘുഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് ഇത് നിങ്ങളെ തടയുന്നു. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

തൈര്

ശരീരഭാരം കുറയ്ക്കാനുള്ള പ്രധാന പോഷകമാണ് പ്രോട്ടീൻ. തൈരിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തൈരിലെ ബാക്ടീരിയയുടെ ഉള്ളടക്കം കുടലിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു അതുവഴി ശരിയായ ദഹനത്തിന് കാരണമാകുന്നു.

ബെറി

സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി എന്നിവയിൽ കലോറി കുറവും നാരുകളും ആന്റിഓക്സിഡന്റുകളും കൂടുതലാണ്. അവ സ്വാഭാവിക മധുരം നൽകുന്നു.

നട്സും വിത്തുകളും

ബദാം, വാൽനട്ട്, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പും നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് മുമ്പ് ഇവ കഴിക്കുന്നത് വയറു നിറഞ്ഞ ഒരു പ്രതീതി ഉണ്ടാക്കുന്നതിനും ഭക്ഷണം കുറച്ചു കഴിക്കുന്നതിനും സഹായിക്കുന്നു.



ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.