ഇന്ന് ഹൃദ്യോഗ സാധ്യതയ്ക്ക് പ്രായം ഒരു പ്രശ്നമല്ല. ഇത് ആരെയും പിടികൂടാം എന്ന അവസ്ഥയിലേക്കാണ് പോകുന്നത്. നമ്മുടെ ജീവിതശൈലിയിൽ വന്ന മാറ്റമാണ് ഇതിന് കാരണമായി പറയുന്നത്. വ്യായാമ കുറവ് ചിട്ടയില്ലാത്ത ആഹാരക്രമം എന്നിവയാണ് ഹൃദയത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. ഹൃദയത്തെ കാത്തുസൂക്ഷിക്കാൻ നമ്മൾ ആദ്യം ചെയ്യേണ്ടത് നല്ല ആഹാരം ശീലമാക്കുക എന്നതാണ്.ഹൃദയത്തെ എന്നും ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇന്നത്തെ ലേഖനം
- ഭക്ഷ്യ എണ്ണ: നല്ല ഗുണമേന്മയുള്ള എണ്ണകൾ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കണം. ശുദ്ധമായ വെളിച്ചെണ്ണ, ശുദ്ധമായ പശുവിൻ നെയ്യ്, കടുകെണ്ണ എന്നിവ നമ്മുടെ ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാൻ സഹായിയ്ക്കുന്നു.
- ബീറ്റ്റൂട്ട്: നാരുകൾ, വിറ്റാമിൻ സി, മഗ്നീഷ്യം, ഫോളേറ്റ് എന്നിവയുടെ മികച്ച ഉറവിടമായ ഇത് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഉത്തമമാണ്.
- ചെമ്പല്ലി, അയല, പുഴമീൻ, മത്തി തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.
- ധമനികളിൽ അടിഞ്ഞുകൂടി ബ്ലോക്കുകൾ രൂപപ്പെടുന്നതിന് കാരണമായ എൽ.ഡി.എൽ. കൊളസ്ട്രോൾ (ചീത്ത കൊളസ്ട്രോൾ) ഉത്പാദനം തണ്ണിമത്തൻ കഴിക്കുന്നതിലൂടെ നിയന്ത്രിക്കാൻ കഴിയുമെന്നും പഠനങ്ങൾ പറയുന്നു. ഇത് ഹൃദ്രോഗങ്ങളെ തടയാൻ സഹായിക്കും.
- വാൾനട്ടുകൾ ആണ് ഹൃദയാരോഗ്യത്തിനായി കഴിക്കാവുന്ന മറ്റൊന്ന്. അഞ്ചു ഔൺസ് വാൾനട്ട് ആഴ്ചയിൽ കഴിക്കുന്ന ഒരാൾക്ക് ഹൃദ്രോഗം വരാനുള്ള സാധ്യത 50 ശതമാനം കുറവാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ അപൂർവം പഴങ്ങളിൽ ഒന്നാണിത്.
- പ്രോട്ടീനു വേണ്ടി മുട്ടയുടെ വെള്ള, മത്സ്യം, ചിക്കൻ എന്നിവ കഴിക്കാം. സസ്യാഹാരികൾക്ക് പയറു വർഗങ്ങൾ, സോയ, ധാന്യങ്ങൾ, കൊഴുപ്പു കുറഞ്ഞ പാൽ, പാലുല്പന്നങ്ങൾ എന്നിവ കഴിക്കാം.
- അണ്ടിപ്പരിപ്പ്, ബദാം, ചിയ വിത്തുകൾ, ഫ്ളാക്സ് സീഡുകൾ എന്നിവയിൽ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ആന്റിഓക്സിഡന്റുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുണ്ട്.
- ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായതിനാൽ ഡാർക്ക് ചോക്ലേറ്റ് ഹൃദയാരോഗ്യം വർധിപ്പിക്കുന്നു.
- പച്ച ഇലക്കറികൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കാബേജ്, ചീര, തുടങ്ങിയ ഇലക്കറികൾ ആന്റിഓക്സിഡന്റുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ്.
- ഇറച്ചി കഴിയുന്നതും കുറയ്ക്കുക. തൊലി കളഞ്ഞ ചിക്കൻ 75 ഗ്രാം വീതം ദിവസവും കഴിക്കാം. പക്ഷേ, അധികം എണ്ണയും തേങ്ങയുമില്ലാതെയാണ് ഉപയോഗിക്കേണ്ടത്.
- വെളുത്തുള്ളിക്ക് ഗുണങ്ങൾ ഏറെയാണ്. വെളുത്തുള്ളി് ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഒപ്പം, പ്രകൃതിദത്തമായി രക്തം മൃദുലമാക്കുന്ന വസ്തുവായും ഇത് പ്രവർത്തിക്കുന്നു.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
കുട്ടികളിലെ ആരോഗ്യകരമായ ഭക്ഷണ രീതി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.