Sections

പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

Friday, Jun 28, 2024
Reported By Soumya S
Foods that help reduce diabetes

പ്രമേഹരോഗികൾക്ക് ഏറ്റവും സംശയമുള്ളത് ഭക്ഷണകാര്യത്തിലാണ്. കാലറി കൂടുതലുള്ള ഭക്ഷണങ്ങൾ അതായത് മധുരം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങൾ, കോളകൾ പോലുള്ള പാനീയങ്ങൾ, ഫാസ്റ്റ്ഫുഡ്, ബേക്കറി ആഹാരങ്ങൾ മുതലായവയുടെ അമിത ഉപയോഗം, സമയം തെറ്റിയുള്ള ഭക്ഷണം എന്നിവ ശരീരഭാരം കൂടാൻ കാരണമാകുന്നു. ശരീരത്തിൽ കൊഴുപ്പടിയുന്നതുമൂലം ഇൻസുലിൻ പ്രതിരോധം ഉണ്ടാകാനും തന്മൂലം പ്രമേഹം വരാനും കാരണമാകുന്നു. സമീകൃതമായ ഭക്ഷണം കൃത്യമായ ഇടവേളകളിൽ കഴിക്കേണ്ടതു വളരെ പ്രധാനമാണ്. ഇതു ജീവിത ശൈലീരോഗങ്ങളായ അമിതവണ്ണം മുതൽ പ്രമേഹം വരെ ഒഴിവാക്കാൻ സഹായിക്കും. പ്രമേഹം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

  • ആപ്പിൾ, പേരയ്ക്ക, പപ്പായ, മുന്തിരിങ്ങ, നെല്ലിക്ക എന്നിവയിൽ ഏതെങ്കിലും ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങൾ നൽകുന്നു. പ്രമേഹം പൂർണമായും മാറ്റാൻ ദിവസവും മുകളിൽ പറഞ്ഞവയിൽ ഒന്ന് കഴിക്കേണ്ടത് അത്യാവശ്യമാണ്.
  • ഉലുവ പ്രമേഹം കുറക്കാൻ സഹായിക്കുന്ന ഒന്നാണ്. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഉലുവ സഹായിക്കുന്നു. ഉലുവ വറുത്ത് പൊടിച്ച് ആഹാരങ്ങൾ ഉണ്ടാക്കി കഴിക്കാം. ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നു.
  • മഞ്ഞൾ രക്തത്തിലെ പഞ്ചസാരയുടെ അളവ്കറക്കാൻ സഹായിക്കുന്നതിനോടൊപ്പം ശരീരത്തിലെ ഇൻഫ്ലമേഷൻ കുറക്കുന്നതിനും സഹായിക്കും. പ്രമേഹം വൃക്കരോഗങ്ങളിലേക്ക്നയിക്കും. അത്ഒഴിവാക്കുന്നതിനും മഞ്ഞൾ നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്നല്ലതാണ്.
  • നട്സ് നാരുകളും ദഹിക്കുന്ന കാർബോഹൈഡ്രേറ്റും ധാരാളമടങ്ങിയതിനാൽ ഇൻഫ്ലമേഷൻ കുറക്കുന്നതിനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നതിനും നട്സ് സഹായകമാണ്. കലോറി വർധിക്കുന്നില്ല എന്നതും വിശപ്പ് കുറക്കുന്നതിനാലും നട്സ് നല്ല ഭക്ഷണമാണ്. പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന പോഷകപ്രദമായ ഭക്ഷണം കൂടിയാണ് നട്സ്.
  • പോഷകം അടങ്ങിയ ഭക്ഷണമാണ്പച്ചിലക്കറികൾ. ശരീരത്തിന് ആവശ്യമായ വിറ്റാമിനുകളുടെയും ലവണങ്ങളുടെയും കലവറയാണ് ഇലക്കറികൾ. പ്രമേഹം ഗുരുതരമാകുന്നത് തടയാൻ സഹായകമാകും വിധം ആൻറി ഓക്സിഡൻറുകൾ അടങ്ങിയതാണ് പച്ചിലക്കറികൾ.
  • ആരോഗ്യകരമായ ഭക്ഷണങ്ങളിൽ ഒന്നാണ് കൊഴുപ്പുള്ള മത്സ്യങ്ങൾ. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ കലവറയാണിവ. അത് ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറക്കുന്നു. മത്തി, കോര, അയല തുടങ്ങിയ മത്സ്യങ്ങൾ ഇതിന് ഉദാഹരണമാണ്. ഇവ ആഴ്ചയിൽ രണ്ടു തവണ കഴിക്കാം.
  • ഏറ്റവും നല്ല ഭക്ഷണ പദാർഥമാണ് മുട്ട. കൂടുതൽ സമയം വിശക്കാതിരിക്കാൻ മുട്ട പ്രാതലിന് കഴിക്കുന്നതാണ് നല്ലത്. മുട്ട ഹൃദ്രോഗ സാധ്യത കുറക്കുകയും എച്ച്.ഡി.എൽ (നല്ല കൊഴുപ്പ്) നില വർധിപ്പിക്കുകയും ചെയ്യും. കൂടാതെ ഇൻസുലിൻ സെൻസിറ്റിവിറ്റി വർധിപ്പിക്കുകയും ചെയ്യും.
  • ഒലീവ് ഓയിലിൽ മോണോഅൺസാച്യുറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട്. അത് എച്ച്.ഡി.എല്ലിനെയും ട്രൈഗ്ലിസറൈഡിനെയും വർധിപ്പിക്കും. പാകത്തിന് മാത്രമേ ഒലീവ് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പാടുള്ളൂ.
  • ഇൻസുലിനും രക്തത്തിലെ പഞ്ചസാരയും സന്തുലിതമായി നിലനിർത്താൻ കറുവപ്പട്ട സഹായിക്കും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.