Sections

വയറിലെ കൊഴുക്ക് മാറാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

Monday, May 20, 2024
Reported By Soumya
Foods that help lose belly fat

വയറാണ് പലരുടേയും പ്രശ്നം. പ്രത്യേകിച്ച് പ്രസവിച്ച സ്ത്രീകളുടെ. വയർ അഭംഗിയാണെന്നു മാത്രമല്ല, ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനും സാധിക്കില്ല.വയർ കുറയാൻ വ്യായാമവും ബെൽറ്റുമൊക്കെയാണ് പലർക്കും അറിയാവുന്ന വഴികൾ. ഭക്ഷണം കുറയ്ക്കുകയെന്ന മാർഗവും അറിയാമായിരിക്കും. എന്നാൽ ചില ഭക്ഷണങ്ങൾ വയറ്റിലെ കൊഴുപ്പു മാറ്റുമെന്നറിയാമോ. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിയൂ.

  • കറുത്ത നിറത്തിൽ ഉണങ്ങിയ പയർ ലഭിയ്ക്കും. ബ്ലാക് ബീൻസ് എന്നാണ് ഇത് അറിയപ്പെടുന്നത്. വയറ്റിൽ കൊഴുപ്പടിയുന്നത് തടയാൻ ഇതിലെ ഫ്ളേവനോയ്ഡുകൾക്ക് കഴിയുമെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.
  • വയർ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് പിയർ. ഇതിൽ കലോറി കുറവാണ്. നാരുകൾ ധാരാളമുണ്ടുതാനും. ഇതിലെ കാറ്റീൻസ്, ഫ്ളേവനോയ്ഡുകൾ എന്നിവ വയറ്റിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയാൻ സഹായിക്കും.
  • ചോളം വയറ്റിലെ കൊഴുപ്പു കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. പോപ്കോണാണെങ്കിലും വയറ്റിലെ കൊഴുപ്പു കുറയ്ക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഇത് തവിടു കളയാത്ത ധാന്യത്തിൽ പെടുന്നതു തന്നെ കാരണം.
  • ഉരുളക്കിഴങ്ങ് തടി കൂട്ടും, വയർ കൂട്ടുമെന്നെല്ലാം പറഞ്ഞ് കഴിയ്ക്കാതിരിക്കുന്നവരുണ്ട്.തണുപ്പിച്ച ശേഷം. ഇത് ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ചു കഴിയ്ക്കുന്നത് കൊഴുപ്പടിഞ്ഞു കൂടാതിരിക്കാൻ സഹായിക്കും. കൊഴുപ്പിനെ അകറ്റുന്ന ഒരു ഒരു റെസിസ്റ്റന്റ് സ്റ്റാർച്ച് തണുപ്പിക്കുമ്പോൾ ഇതിൽ ഉണ്ടാകുന്നു.
  • സൺഫ്ലവർ സീഡും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനുള്ള ഒരു വഴിയാണ്. ഇതിലെ മോണോസാച്വറേറ്റഡ് ഫാറ്റ് വയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ പുറന്തള്ളാൻ സഹായിക്കും. ഇത് സാലഡിൽ ചേർത്തോ എണ്ണ ചേർക്കാതെ വറുത്തോ കഴിയ്ക്കാം.
  • ആപ്പിൾ സിഡെർ വിനെഗറും വയറ്റിലെ കൊഴുപ്പു മാറ്റാൻ നല്ലതാണ്. ഇതിൽ അസെറ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ കൊഴുപ്പ് കത്തിച്ചു കളയാൻ ആവശ്യമായ അപചയപ്രക്രിയ ത്വരിതപ്പെടുത്തുന്നു.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.