വാരിയെല്ലിന്റെ അടിയിൽ, നട്ടെല്ലിന്റെ ഇരുവശത്തും സ്ഥിതിചെയ്യുന്ന മുഷ്ടി വലുപ്പമുള്ള അവയവങ്ങളാണ് വൃക്കകൾ. ശരീരത്തിലെ രക്തം, ആഹാരം, വെള്ളം തുടങ്ങിയവയിൽ നിന്നും ആവശ്യമുള്ള പോഷകങ്ങൾ സ്വീകരിക്കുകയും മാലിന്യങ്ങളും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളും പുറന്തള്ളി ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ വരെ വൃക്കകൾ വഹിക്കുന്ന പങ്ക് വലുതാണ്. ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനു വൃക്കകളുടെ ആരോഗ്യം നിലനിർത്തേണ്ടത് പ്രധാനമാണ്. കിഡ്നിയുടെ ആരോഗ്യത്തിന് ആവശ്യമായ ആഹാരങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- ആരോഗ്യമുള്ള ഒരു വൃക്കയ്ക്കായി ദിവസവും പരമാവധി മൂന്ന് ലിറ്റർ വെള്ളം എങ്കിലും കുടിക്കണം. അതേസമയം വൃക്കയുടെ പ്രവർത്തനം തകരാറിലായവർ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം അളവ് നിശ്ചയിക്കുക. വൃക്കയ്ക്കു താങ്ങാവുന്നതിനുമപ്പുറം വെള്ളം ശരീരത്തിൽ നിലനിൽക്കുമ്പോൾ നീര് വരാനുള്ള സാധ്യതയുണ്ട്.
- ചീര, മുരിങ്ങയില, ക്യാബേജ്, കോളിഫ്ലവർ, ഉള്ളി എന്നിവ ധാരാളം കഴിക്കുക. ആന്റി ഓക്സിഡന്റിന്റെ ലഭ്യത ധാരാളമാണ് ഇലക്കറികളിൽ. കിഡ്നികളുടെ ഇൻഫ്ളമേറ്ററി പ്രവർത്തനം നിയന്ത്രിക്കുവാൻ ഇത് സഹായകമാകുന്നു.
- മുട്ടയുടെ വെള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്. വൃക്കകൾക്ക് ദോഷം വരുത്താത്ത പ്രോട്ടീൻ മുട്ടയുടെ വെള്ളയിലുണ്ട്. അതിനാൽ ഇവ ഡയറ്റിൽ ഉൾപ്പെടുത്താം.
- മഞ്ഞൾ, വെളുത്തുള്ളി, ഇഞ്ചി എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്. ഇവയിലെ പ്രത്യേകതരം ധാതു ഘടകങ്ങൾ അതായത് അലുനം,കുർക്കുമിൻ എന്നിവ രക്തസമ്മർദ്ദവും, കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
- ചുവന്ന കാപ്സിക്കത്തിൽ പൊട്ടാസ്യം വളരെ കുറവായതിനാൽ വൃക്കകളുടെ ആരോഗ്യത്തിന് ഇവ മികച്ചതാണ്.
- പയർ വർഗ്ഗങ്ങളിലെ പ്രോട്ടീനും ഫൈബറും കിഡ്നികളുടെ ആരോഗ്യത്തിന് നല്ലതാണ്.
- കശുവണ്ടി, ബദാം, വാൾനട്ട്, സൺഫ്ലവർ സീഡ് എന്നിവയിലെ കൊഴുപ്പ്, പൊട്ടാസ്യം കുറവായ പ്രോട്ടീൻ എന്നിവ മസിൽ വളർച്ചയെ സഹായിക്കുന്നു.
- കൊഴുപ്പ് ഏറിയ മക്റൽ, സൽമാൻ എന്നീ മത്സ്യങ്ങളിൽ ഒമേഗ ത്രീ എന്ന ഘടകം ഇൻഫ്ളമേഷൻ നിയന്ത്രിച്ച് കിഡ്നികളെയും ഹൃദയത്തെയും സംരക്ഷിക്കുന്നു.കൂടാതെ ഇത്തരം മത്സ്യങ്ങൾ ശരീരത്തിന് ആവശ്യമായ ഹൈ വാല്യൂ പ്രോട്ടീനും ലഭ്യമാക്കുന്നു.
- കോഴിയിറച്ചിയും, പന്നി മാംസം മിതമായ തോതിൽ ഭക്ഷിക്കുന്നത് നല്ലതാണ്.
- നല്ല ആരോഗ്യമുള്ളവർ ബീഫും, മാട്ടിറച്ചിയും വല്ലപ്പോഴും മാത്രം കഴിക്കുന്നതാണ് ഉത്തമം. കാരണം ഇവയുടെ ദഹനപ്രക്രിയയെ ഉല്പാദിപ്പിക്കപ്പെടുന്ന നൈട്രജൻ പുറത്തു കളയുവാൻ കിഡ്നിക്ക് അധിക സമയം വേണ്ടിവരുന്നു.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
പ്രോട്ടീൻ സമ്പുഷ്ടമായ സോയയുടെ ആരോഗ്യ ഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.