നിങ്ങൾക്ക് പ്രമേഹമുണ്ടെങ്കിൽ എന്തു കഴിക്കണം, കഴിക്കേണ്ട എന്നോർത്ത് ആശങ്കയിലാണോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ചില ഭക്ഷണങ്ങൾ ഉണ്ട്. പ്രമേഹരോഗികൾ തീർത്തും ഒഴിവാക്കേണ്ട ആ ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. ഈ ഭക്ഷണങ്ങൾ കുടവയർ ഉണ്ടാക്കുകയും കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡ്സിന്റെയും അളവ് കൂട്ടുകയും ചെയ്യും.
- കാർബണേറ്റഡ് പാനീയങ്ങൾ, ഫ്രൂട്ട് പഞ്ച്, മറ്റു മധുരപാനീയങ്ങൾ ഇവയൊന്നും കുടിക്കാൻ പാടില്ല.ഇവയിൽ ഫ്രക്ടോസ് ധാരാളമുണ്ട്. ഇത് ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. പൊണ്ണത്തടി, വയറിലെകൊഴുപ്പ്, ഫാറ്റി ലിവർ, ഹൃദ്രോഗം ഇവയ്ക്കും ഈ പാനീയങ്ങളുടെ ഉപയോഗം കാരണമാകും.
- ചീസ്, ചിപ്സ്, സോസേജ്, റെഡി ടു കുക്ക് മീലുകൾ എന്നിങ്ങനെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളിൽ അമിതമായ പഞ്ചസാരയും സോഡിയവും മോണോസോഡിയം ഗ്ലൂട്ടാമൈറ്റ് പോലുള്ള കൃത്രിമ ചേരുവകളും പ്രിസർവേറ്റീവുകളും അടങ്ങിയിരിക്കുന്നു. പ്രമേഹ രോഗികൾ ഇവ കർശനമായും ഒഴിവാക്കേണ്ടതാണ്.
- പ്രമേഹ രോഗികൾ വൈറ്റ് ബ്രഡ് ഡയറ്റിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. ഉയർന്ന 'ഗ്ലൈസെമിക്' സൂചികയുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം.
- റിഫൈൻ ചെയ്ത ധാന്യങ്ങൾ, മൈദ, വൈറ്റ് റൈസ്, ബസ്മതി അരി പോലുള്ള പോളിഷ് ചെയ്ത ധാന്യങ്ങൾ എന്നിവയെല്ലാം അമിതമായ പഞ്ചസാര ശരീരത്തിൽ എത്തിക്കുന്നു. ഇൻസുലിൻ ഉത്പാദിപ്പിക്കാനുള്ള പാൻക്രിയാസിന്റെ ശേഷിയെയും ഇവ ബാധിക്കും. ഇതിനാൽ റിഫൈൻ ചെയ്ത ഭക്ഷണവിഭവങ്ങളും ഒഴിവാക്കേണ്ടതാണ്.
- മാമ്പഴം, വാഴപ്പഴം, മുന്തിരി തുടങ്ങിയ മധുരം അമിതമായി അടങ്ങിയ പഴങ്ങളും അധികം കഴിക്കേണ്ട. ഇവ ചിലപ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതിനാൽ ഇവ പ്രമേഹ രോഗികൾ മിതമായ അളവിൽ മാത്രം കഴിക്കുന്നതാണ് നല്ലത്.
- ഏതളവിലും മദ്യം മനുഷ്യന് ഹാനികരമായ പാനീയമാണെന്ന് പുതിയ പഠനങ്ങൾ പലതും തെളിയിക്കുന്നു. പ്രമേഹ രോഗികൾക്ക് മദ്യം പൂർണമായും ഒഴിവാക്കേണ്ട ഒന്നാണ്.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

ഓറഞ്ചിന്റെ ആരോഗ്യഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.