Sections

ആഹാരശീലങ്ങളും അർബുദസാധ്യതയും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Friday, Jan 03, 2025
Reported By Soumya
Foods That Increase Cancer Risk: A Guide to Avoid Harmful Eating Habits

ശരീരകോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് അർബുദത്തിനു കാരണമാകുന്നത്.മറ്റു പലകാരണങ്ങൾ കൊണ്ടും അർബുദം ഉണ്ടാകാമെങ്കിലും ആരോഗ്യകരമല്ലാത്ത ആഹാരശീലങ്ങളിലൂടെ രോഗം ഒരാളെ വേഗം പിടികൂടാം .

  • സോഡയിൽ ചേർക്കുന്ന കൃത്രിമകളറുകൾ തന്നെയാണ് ഇതിനു പിന്നിലെ വില്ലൻ. കാർസിനോജെനിക് കെമിക്കലുകള് അടങ്ങിയവയാണ് ഇത്.
  • അമിതമായ ചൂടിൽ ഗ്രിൽ ചെയ്യുന്ന ഭക്ഷണപദാർത്ഥങ്ങൾ കാൻസറിനു കാരണമാകുന്നു.ഹൈഡ്രോകാർബൺ പുറപ്പെടുവിക്കുന്നുണ്ട് എന്നതാണ് കാരണം.
  • വെജിറ്റബിൾ എണ്ണകൾ നിർമിക്കുന്നത് പലപ്പോഴും പലതരം കെമിക്കൽ പ്രോസസ്സുകൾ വഴിയാണ്.അനാരോഗ്യമായ അളവിൽ ഒമേഗ 6 ഫാറ്റുകൾ ഇതു വഴി നമുക്കുള്ളിൽ എത്തും. പകരം ഒലിവ് , സോയ, കാനോല എണ്ണകൾ ഉപയോഗിക്കാം.
  • കൃത്രിമമധുരം അനാരോഗ്യകരമാണെന്ന് എല്ലാവർക്കും അറിയാം. കെമിക്കലും ആവോളം ഇവയിലുണ്ട്. ട്യൂമർ വളർച്ചയ്ക്ക് കാരണമാകുന്ന DKP വരെ ഇതിലുണ്ട്.
  • കീടനാശിനികൾ പ്രയോഗിച്ച പഴങ്ങളും പച്ചക്കറികളും കാൻസറിനെ ക്ഷണിച്ചു വരുത്തും. അതിനാൽ ഓർഗാനിക് ആയവ തിരഞ്ഞെടുക്കുക.
  • അന്നനാളം, കഴുത്ത്, കരൾ, ബ്രെസ്റ്റ്, കുടൽ അർബുദങ്ങൾക്ക് മദ്യപാനവും കാരണമാകുന്നുണ്ട്.
  • ട്രാൻസ്ഫാറ്റും ഉപ്പും അമിതമായി അടങ്ങിയ ഫ്രഞ്ച് ഫ്രൈസ് കൊടും ചൂടിലാണ് തയാറാക്കുന്നത്. Acrylamide എന്ന കെമിക്കലാണ് നിങ്ങളുടെ ഉള്ളിലെത്തുന്നത്. ഇത് ശരീരത്തിന് ഹാനീകരമാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.