- Trending Now:
ഭക്ഷ്യ മേഖലയിൽ സംരംഭം നടത്തുന്നവരും തുടങ്ങാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങളേയും നിയമവശങ്ങളേയും ആസ്പദമാക്കി ഫുഡ് സേഫ്റ്റി എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റിന്റെ നേതൃത്വത്തിലാണ് വെബ്ബിനാർ . ഫെബ്രുവരി 25 ന് രാവിലെ 11 മണി മുതൽ 12 വരെ ഓൺലൈനായാണ് വെബ്ബിനാർ നടക്കുക. താൽപര്യമുള്ളവർ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.info ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.