Sections

ഫുഡ് ആൻഡ് ബീവറേജ് മാനേജർ, റിസർച്ച് ഫെല്ലോ ഒഴിവുകൾ

Wednesday, Mar 15, 2023
Reported By Admin
Job Offer

ഫുഡ് ആൻഡ് ബീവറേജ് മാനേജർ താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഫുഡ് ആൻഡ് ബീവറേജ് മാനേജർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: Diploma in Hotel Management with 10 years experience as Manager in Hotel Industry. പ്രായപരിധി: 01.01.2019 ന് 28-40നും മദ്ധ്യേ. ശമ്പളം : 25,000 രൂപ (പ്രതിമാസ വേതനം) ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 21ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

ആയുർവേദ കോളേജിൽ റിസർച്ച് ഫെല്ലോ

തിരുവനന്തപുരം ഗവ. ആയുർവേദ കോളജിലെ അഗദതന്ത്ര വകുപ്പിൽ ഹോണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോ നിയമനം നടത്തുന്നതിന് മാർച്ച് 21ന് രാവിലെ 11ന് ആയുർവേദ കോളജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്ന് രാവിലെ 10.30ന് ഹാജരാകണം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.