Sections

ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരാൻ SAVERS ഫോർമുല പാലിക്കാം

Thursday, Oct 26, 2023
Reported By Soumya
Motivation

രാവിലെയുള്ള സമയങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്. രാവിലെ നിങ്ങൾ എന്ത് ചെയ്യുന്നു, അത് നിങ്ങൾക്ക് വളരെ പ്രയോജനകരമായിട്ടുള്ളവയായിരിക്കണം. പക്ഷേ പലപ്പോഴും രാവിലെ പലരും ഉറങ്ങിയോ, അലസമായോ പാഴാക്കിക്കളയാറാണ് പതിവ്. മിറക്കിൾ മോർണിംഗ് എന്ന പുസ്തകത്തിൽ രാവിലത്തെ സമയം ഫലപ്രദമായി ഉപയോഗിക്കുന്നതിന് വേണ്ടിയിട്ട് 'SAVERS' എന്ന ചുരുക്കപ്പേരിൽ ഒരു ഫോർമുല പറയുന്നുണ്ട്. ഈ കാര്യങ്ങൾ നിങ്ങൾ രാവിലെ എട്ടുമണിക്ക് മുൻപ് ചെയ്തുകഴിഞ്ഞാൽ ജീവിതത്തിൽ വളരെയധികം മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും.

S -സൈലെൻസ്

ഓരോ ദിവസം തുടങ്ങുമ്പോഴും 5 മിനിറ്റ് നേരം നിശബ്ദമായിരിക്കാം. ഫോൺ നോക്കിക്കൊണ്ട് ഒരു ദിവസം തുടങ്ങാതിരിക്കാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കണം. ചില ആളുകൾ രാവിലെ നാലുമണിക്ക് എണീറ്റ് അരമണിക്കൂർ മെഡിറ്റേഷന് വേണ്ടി ചെലവഴിക്കാറുണ്ട്.

A - അഫ് ഫെർമേഷൻ

നിങ്ങൾ നിരന്തരം മനസ്സിൽ കൊടുക്കേണ്ട പോസിറ്റീവ് വാക്യങ്ങളെയാണ് അഫർമേഷൻ എന്ന് പറയുന്നത്. എപ്പോഴും അഫർമേഷൻ പറയുമ്പോൾ അതിന്റെ ഫീലിൽ തന്നെ പറയാൻ ശ്രമിക്കണം. അഫർമേഷൻ തിരഞ്ഞെടുക്കുന്നതിന് മുൻപ് മൂന്ന് കാര്യങ്ങൾ സ്വയം ചോദിക്കുക. എന്താണ് എനിക്ക് വേണ്ടത്, എന്തുകൊണ്ടാണ് എനിക്ക് അത് വേണ്ടത്, ഈ ലക്ഷ്യമാണോ എനിക്ക് യാഥാർത്ഥത്തിൽ നേടേണ്ടത് എന്ന് സ്വയം ചോദിച്ച് അതിന് അനുയോജ്യമായ അഫർമേഷൻസ് ആണ് നിങ്ങൾ പറയേണ്ടത്.

V - വിശ്വലൈസേഷൻ

എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത് അത് ലഭിച്ചതായി കണ്ണടച്ച് അനുഭവിക്കുക. അതിന് നന്ദി പറയുക. നന്ദിയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ പ്രാർത്ഥന. ഭാഗ്യം നിങ്ങളിലേക്ക് എത്തുവാനുള്ള എളുപ്പവഴിയാണ് നന്ദി എന്ന് പറയുന്നത്.

E- എക് സർസൈസ്

ദിവസവും രാവിലെ കുറഞ്ഞത് അരമണിക്കൂർ നേരം വ്യായാമത്തിനു വേണ്ടി മാറ്റിവയ്ക്കുക. ആരോഗ്യമുള്ള ഒരാൾക്ക് മാത്രമേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് ശരീരത്തിന് ആരോഗ്യകരമായ കാര്യങ്ങൾക്ക് വേണ്ടി കുറച്ച് സമയം മാറ്റി വയ്ക്കുക.

R- റീഡിങ്

എല്ലാദിവസവും രാവിലെ അരമണിക്കൂർ വായനയ്ക്ക് വേണ്ടി മാറ്റി വയ്ക്കുക.

S - സ് ക്രൈബിങ്

നിങ്ങളുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നിരന്തരം എഴുതി വയ്ക്കുമ്പോൾ അത് നേടാനുള്ള സാധ്യത കൂടും. രാവിലെ തന്നെ ഇതിനുവേണ്ടി ഒരു നിശ്ചിത സമയം മാറ്റിവയ്ക്കുക.

ഇങ്ങനെ സേവ് സ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഈ കാര്യങ്ങൾ ദിവസവും രാവിലെ ചെയ്യുകയാണെങ്കിൽ ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കുവാൻ ഇത് സഹായിക്കും.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.