Sections

പൂക്കളുടെ ഭംഗി തലസ്ഥാനത്ത്; ലുലു മാളില്‍ ഫ്ളവര്‍ ഫെസ്റ്റ്

Wednesday, Feb 16, 2022
Reported By admin

വൈവിധ്യം നിറഞ്ഞ പുഷ്പ-ഫല-സസ്യങ്ങളാണ്  പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി അണിനിരക്കുന്നത്. 

 

 

തിരുവനന്തപുരത്ത് ലുലു മാളില്‍ ഇന്ന് മുതല്‍ ഫെബ്രുവരി 20 വരെ നീണ്ട് നില്‍ക്കുന്ന പുഷ്പ മേള.'ലുലു ഫ്ളവര്‍ ഫെസ്റ്റ് 2022' എന്ന പേരില്‍ സംഘടിപ്പിയ്ക്കുന്ന മേളയില്‍ ആയിരത്തിലധികം വൈവിധ്യം നിറഞ്ഞ പുഷ്പ-ഫല-സസ്യങ്ങളാണ്  പ്രദര്‍ശനത്തിനും വില്‍പനയ്ക്കുമായി അണിനിരക്കുന്നത്. 

നിലവില്‍ പുഷ്പ വിപണിക്ക് വലിയ ഡിമാന്റാണ്.അലങ്കാര ചെടികള്‍ എന്ന നിലയില്‍ വലിയ വിലകൊടുത്തും ചെടികളെ വാങ്ങാന്‍ ആളുകള്‍ തയ്യാറാകുന്നു ഇത്തരക്കാര്‍ക്ക് മികച്ച അവസരമാണ് ലുലുവില്‍ ഒരുങ്ങിയിരിക്കുന്നത്..ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ഗാര്‍ഡനിംഗ് താല്‍പര്യമുള്ളവര്‍ക്ക് ഇതിന് ആവശ്യമായ സസ്യങ്ങളുടെ അടക്കം സമഗ്ര ശേഖരം, അത്യപൂര്‍വ്വ ഇനം ഫലവൃക്ഷങ്ങള്‍,പുഷ്പങ്ങള്‍ ഇവയൊക്കെ മേളയെ ആകര്‍ഷകമാക്കുന്നു. 

 

വീടുകളില്‍ ഉള്‍പ്പെടെ പൂന്തോട്ടം ക്രമീകരിക്കാനുള്ള നൂതന ഉപകരണങ്ങള്‍, സസ്യങ്ങള്‍ക്ക് ആവശ്യമായ പ്രത്യേക വളങ്ങള്‍ എന്നിവയെല്ലാം നേരില്‍ കണ്ട് മനസ്സിലാക്കാനും ആവശ്യക്കാര്‍ക്ക് വാങ്ങാനും മേള അവസരമൊരുക്കുന്നു.നാല് ദിവസം നീളുന്ന പുഷ്പമേള ഞായറാഴ്ച സമാപിയ്ക്കും.ലുലു മാളിന്റെ ഗ്രൗണ്ട് ഫ്ളോറിലാണ് മേള നടക്കുന്നത്.മേളയോടനുബന്ധിച്ച് ശനി, ഞായര്‍ ദിവസങ്ങളില്‍ സംഗീത വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.