- Trending Now:
കോടതി നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ എത്തി വാഹനത്തില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചത്
പ്രളയ ദുരിതാശ്വാസ തുക നല്‍കാത്തതിനെ തുടര്‍ന്ന് എറണാകുളം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വാഹനം കോടതി ജപ്തി ചെയ്തു. എറണാകുളം കളക്ട്രേറ്റില്‍ എത്തിയാണ് വാഹനത്തില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചത്.കടമക്കുടി സ്വദേശി കെ പി സാജുവിന്റെ പരാതിയിലാണ് എറണാകുളം മുന്‍സിഫ് കോടതിയുടെ നടപടി.
പ്രളയബാധിത പ്രദേശങ്ങളിലെ പോളിസി ഉടമകള്‍ക്ക് ക്ലെയിം പ്രക്രിയ ലളിതമാക്കി ബജാജ് അലയന്‍സ്... Read More
രണ്ട് ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ലോക് അദാലത്ത് കഴിഞ്ഞ വര്‍ഷം ഉത്തരവിട്ടിരുന്നു.എന്നാല്‍ ഉദ്യോഗസ്ഥര്‍ പണം അനുവദിച്ചില്ല. ലോക് അദാലത്ത് ഉത്തരവ് നടപ്പായില്ലെന്ന് ചൂണ്ടിക്കാട്ടി സാജു എറണാകുളം മുന്‍സിഫ് കോടതിയെ സമീപിച്ചു. കോടതി നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ എത്തി വാഹനത്തില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.