- Trending Now:
വെറും രണ്ട് മിനുട്ട് കൊണ്ട് 2 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയുമായി ഇ-കൊമേഴ്‌സ് ഭീമന്‍ ഫ്‌ളിപ്കാര്‍ട്ട് രംഗത്ത്.ചെറുകിട കച്ചവടക്കാരുടെ പ്രവര്‍ത്തന മൂലധന ആവശ്യകത കൈകാര്യം ചെയ്യുന്നതിനും ഇത്തരം ബിസിനസുകാരെ വളര്‍ത്തുന്നതിനും ഉദ്ദേശിച്ചാണ് രണ്ട് മിനുട്ടില്‍ വായ്പ നല്‍കുന്ന ക്രെഡിറ്റ് പദ്ധതി ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രൂപ്പിന്റെ ഡിജിറ്റല്‍ ബി 2 ബി മാര്‍ക്കറ്റ് പ്ലേസായ ഫ്‌ളിപ്പ്കാര്‍ട്ട് ഹോള്‍സെയില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളുമായും ഫിന്‍ടെക് സ്ഥാപനങ്ങളുമായും പങ്കുചേര്‍ന്നാണ് രണ്ട് മിനുട്ടില്‍ ലോണ്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് ഫ്‌ളിപ്പ്കാര്‍ട്ട് ഒരുങ്ങുന്നത്.
രാജ്യത്തെ 15 ലക്ഷത്തോളം വരുന്ന ചെറുകിട കച്ചവക്കാര്‍ക്ക് ഈ പദ്ധതിയിലൂടെ വായ്പ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോണിന് യാതൊരു ചാര്‍ജോ ഫീസോ ആവശ്യമായി വരുന്നില്ലെന്നതും ഇതിന്റെ പ്രത്യേകതയാണ്. എന്‍ഡ്-ടു-എന്‍ഡ് ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിംഗ് വഴി 5,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാണ് 14 ദിവസം വരെ പലിശരഹിത കാലയളവില്‍ ക്രെഡിറ്റായി ലഭിക്കുക.
ചെറുകിട കച്ചവടക്കാര്‍ നേരിടുന്ന പ്രാദേശിക വെല്ലുവിളികള്‍ പരിഹരിക്കാനും അവരുടെ പണമൊഴുക്ക് നിയന്ത്രിക്കാനും ഞങ്ങളുടെ പ്ലാറ്റ്ഫോമില്‍ അവരുടെ വാങ്ങല്‍ അനുഭവം മെച്ചപ്പെടുത്താനും പുതിയ ക്രെഡിറ്റ് പ്ലാന്‍ അനുയോജ്യമാണെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് പറയുന്നു.ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കുമായി ചേര്‍ന്നാകും പദ്ധതിയുടെ അരങ്ങേറ്റം ഫ്‌ളിപ്പ്കാര്‍ട്ട് തുടക്കമിടുക.ഈസി ക്രെഡിറ്റ് എന്നാണ് ഈ പദ്ധതി അറിയപ്പെടുന്നത്.
ഫ്‌ളിപ്പ്കാര്‍ട്ട് ഹോള്‍സെയില്‍ രാജ്യത്തുടനീളം 1.5 ദശലക്ഷത്തിലധികം ചെറുകിട കച്ചവടക്കാര്‍ക്കും ഹാട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കഫറ്റീരിയകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും സേവനം നല്‍കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.