- Trending Now:
ഇനി മുതല്‍ മിതമായ വിലയ്ക്ക് മരുന്നുകളും വീട്ടിലെത്തിക്കും
ആരോഗ്യ മേഖലയിലേക്ക് കാലെടുത്ത് വച്ച ഫ്‌ലിപ്പ്കാര്‍ട്ട്. ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ മാര്‍ക്കറ്റ് പ്ലാറ്റ്ഫോം Flipkart Health+ ആപ്പ് ലോഞ്ച് പുതുതായി അവതരിപ്പിച്ചു. ഇനി മുതല്‍ മിതമായ വിലയ്ക്ക് മരുന്നുകളും വീട്ടിലെത്തിക്കും. ഈ പ്ലാറ്റ്‌ഫോം പ്രധാനമായും ഉപഭോക്താക്കളെ മരുന്നുകളിലേക്കും ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും പ്രവേശനം അനുവദിക്കും എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ തിരഞ്ഞെടുത്ത മരുന്നുകള്‍ ഓര്‍ഡര്‍ ചെയ്യുന്നതിന് മൊബൈലും കുറിപ്പടി പരിശോധനയും ആവശ്യമായി വന്നേക്കാം എന്നും പറയുന്നു.
ഇന്ത്യയിലെ 20,000 പിന്‍ കോഡുകളിലുടനീളം ഈ സേവനം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുമെന്നും അവര്‍ക്ക് സ്വതന്ത്ര വില്‍പ്പനക്കാരില്‍ നിന്ന് ''ഗുണമേന്മയുള്ളതും വിലയില്‍ താങ്ങാനാവുന്നതുമായ'' മരുന്നുകള്‍ ലഭിക്കുമെന്നും ഫ്‌ലിപ്പ്കാര്‍ട്ട് പറയുന്നു. അപ്പോളോ 247, ടാറ്റ 1mg( Apollo 247, Tata 1mg) എന്നിവയും പോലെയുള്ള ജനപ്രിയ പ്ലാറ്റ്ഫോമുകളെ നേരിടാന്‍ ഇത് ലക്ഷ്യമിടുന്നു. 2021 നവംബറില്‍ Sastasundar.com-ല്‍ ഒരു പ്രധാന ഓഹരി ഏറ്റെടുത്തതിന് ശേഷം ഫ്‌ലിപ്പ്കാര്‍ട്ട് Flipkart Health+ ആരംഭിച്ചിരുന്നു.
സാങ്കേതിക വൈദഗ്ധ്യം പരിഗണിക്കാതെ തന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന 'ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസ്' , (user-friendly interface) ഉപയോഗിച്ചാണ് ആപ്പ് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വിശദീകരിക്കുന്നു. മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷനുകള്‍ സാധൂകരിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത ഫാര്‍മസിസ്റ്റുകളുടെ ശൃംഖലയുള്ള 500-ലധികം സ്വതന്ത്ര വില്‍പ്പനക്കാര്‍ പ്ലാറ്റ്ഫോമിലുണ്ട്.
മരുന്നുകളുടെ കൃത്യമായ വിതരണം, യഥാര്‍ത്ഥ മരുന്നുകളും ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളും, സ്വതന്ത്ര വില്‍പ്പനക്കാരില്‍ നിന്ന് ഉപഭോക്താവിന്റെ വീട്ടുവാതില്‍ക്കല്‍ എത്തിക്കുന്നത് സുഗമമാക്കുന്നതിന് 'ഗുണനിലവാര പരിശോധനകളും സ്ഥിരീകരണ പ്രോട്ടോക്കോളുകളും' ഏര്‍പ്പെടുത്തിയതായി കമ്പനി അവകാശപ്പെടുന്നു. വരും മാസങ്ങളില്‍, ഉപഭോക്താക്കള്‍ക്ക് ടെലികണ്‍സള്‍ട്ടേഷനും ഇ-ഡയഗ്നോസ്റ്റിക്സും പോലുള്ള മൂല്യവര്‍ദ്ധിത ആരോഗ്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന തേര്‍ഡ്-പാര്‍ട്ടി ഹെല്‍ത്ത് കെയര്‍ സേവന ദാതാക്കളെ ഉള്‍പ്പെടുത്താന്‍ Flipkart Health+ പദ്ധതിയിടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.