- Trending Now:
കോവിഡ് കാലമായതോടെ ചെറുകിട വില്‍പ്പനക്കാരുടെ ഒരു വന്‍നിര തന്നെയാണ് ഫ്‌ളിപ്കാര്‍ട്ടിലേക്ക് ചേര്‍ക്കപ്പെട്ടിട്ടുള്ളത്. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും സാന്നിധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫ്‌ളിപ്കാര്‍ട്ട് ചെറുകച്ചവടക്കാരെ ചേര്‍ക്കാനുള്ള പദ്ധതി അവതരിപ്പിച്ചത്.
പ്രാദേശികമായുള്ള ചെറു സംരംഭകര്‍ക്ക് അവസരം നല്‍കാനും ഇത് വഴി വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടിന് കഴിഞ്ഞു. 75,000 പുതിയ കച്ചവടക്കാരെയാണ് ഇക്കഴിഞ്ഞ മാസങ്ങളില്‍ ഫ്‌ളിപ്കാര്‍ട്ട് ചേര്‍ത്തത്. വരും മാസങ്ങളിലും ലക്ഷക്കണക്കിന് ചെറു കച്ചവടക്കാരെ ഉള്‍ച്ചേര്‍ക്കാനാണ് ഇവര്‍ ഒരുങ്ങുന്നത്. ഡിസംബറിനുള്ളില്‍ 4.2 ലക്ഷം പേരെ ചേര്‍ക്കുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നത്.
ആമസോണില്‍ എങ്ങനെ നിങ്ങള്‍ക്ക് സാധനങ്ങള്‍ വില്‍ക്കാം?... Read More
കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തുടനീളം 66 പുതിയ ഫുള്‍ഫില്‍ഫില്‍മെന്റ് കേന്ദ്രങ്ങള്‍ കൂട്ടിച്ചേര്‍ത്തുവെന്നും ഉത്സവ സീസണിന് മുമ്പ് വിതരണ ശൃംഖല ശൃംഖല ശക്തിപ്പെടുത്തുന്നതിന് 1.15 ലക്ഷം അധിക സീസണല്‍ ജോലികള്‍ സൃഷ്ടിച്ചതായും ഫ്‌ളിപ്കാര്‍ട്ട് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫ്‌ളിപ്കാര്‍ട്ട് മാര്‍ക്കറ്റ് പ്ലേസ് പ്ലാറ്റ്‌ഫോം പൊതുവിപണി, ഹോം ഗുഡ്‌സ്, അടുക്കള ഉപകരണങ്ങള്‍, വ്യക്തിഗത പരിചരണം തുടങ്ങിയ വിഭാഗങ്ങളില്‍ വര്‍ധനവുണ്ടായതിനെത്തുടര്‍ന്നാണ് പുതു കച്ചവടക്കാരെയും കൂടുതലായി ചേര്‍ക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.