Sections

ഫ്‌ളിപ്കാര്‍ട്ടില്‍ ഓണം തുടങ്ങി; വമ്പന്‍ ഓഫറുകള്‍ | flipkart offer sale

Friday, Aug 26, 2022
Reported By admin
flipkart

ഫ്‌ളിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേയ്‌സ് സെയിലിലാകും ഈ പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യുന്നത്

 

ഫ്‌ളിപ്കാര്‍ട്ടില്‍ ഓഫര്‍ പെരുമഴക്കാലം.പ്രമുഖ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ തോംസണ്‍ ഉത്പന്നങ്ങള്‍ക്ക് വന്‍ വിലക്കുറവ്.ഫ്‌ളിപ്കാര്‍ട്ടില്‍ 4990 രൂപയ്ക്ക് വരെ സെമി ഓട്ടോമെറ്റിക് വാഷിംഗ് മെഷീനുകള്‍ വില്‍ക്കുന്നു.പുതിയ സെമി ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിംഗ് മെഷീനുകള്‍ ഓഗസ്റ്റ് 26ന് ഫ്‌ളിപ്കാര്‍ട്ടില്‍ അവതരിപ്പിക്കുമെന്നും തോംസണ്‍ അറിയിച്ചിട്ടുണ്ട്.

പുതിയ നാല് മോഡലുകളാകും പുറത്തിറങ്ങുക.6.5 കെജി,8 കെജി, 9 കെജി, 10 കെജി സെമി ഓട്ടോമറ്റിക് ടോപ്പ് ലോഡ് മെഷിനുകളാണ് വിപണിയിലേക്ക് എത്തുന്നത്.ഇന്ത്യയില്‍ നിര്‍മ്മിച്ച ഈ പുതിയ വാഷിംഗ് മെഷീനുകള്‍ മികച്ച യൂറോപ്യന്‍ ഡിസൈനിലും സാങ്കേതികവിദ്യയിലുമാണ് വരുന്നത്.

ഫ്‌ളിപ്കാര്‍ട്ട് ഇലക്ട്രോണിക്‌സ് ഡേയ്‌സ് സെയിലിലാകും ഈ പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യുന്നത്.അതുകൊണ്ട് തന്നെ ഓഗസ്റ്റ് 27 വരെ കിഴിവ് ലഭിക്കും.ട്വിന്‍ വാട്ടര്‍ ഇന്‍ലെറ്റ്, 10 വാട്ടര്‍ലെവല്‍ സെലക്ടര്‍, ഓട്ടോമാറ്റിക് പവര്‍ സപ്ലൈ കട്ട് ഓഫ്, ടബ് ക്ലീന്‍, എയര്‍ഡ്രൈ, വാട്ടര്‍ റീസൈക്കിള്‍ ,24 മണിക്കൂര്‍ പ്രീസെറ്റ്, തുരുമ്പ് രഹിത പ്ലാസ്റ്റിക് ബോഡി എന്നിവയാണ് പുതിയ മെഷീനുകളുടെ പ്രധാന ഫീച്ചറുകള്‍.തോംസണ്‍ 7 കെജി വാഷര്‍ 4900 രൂപയ്ക്കാണ് വില്‍ക്കുന്നത്.എക്‌സ്‌ചേഞ്ച് ചെയ്യുമ്പോള്‍ 2200 രൂപ കൂടി ഇളവ് ലഭിക്കും.ഫ്‌ളിപ്കാര്ട്ട് ആക്‌സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിച്ചാല്‍ അഞ്ച് ശതമാനം അധിക ക്യാഷ് ബാക്കും ലഭിക്കും.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.