Sections

മിന്ത്രയില്‍ വന്‍ നിക്ഷേപം നടത്തി ഫ്ലിപ്പ്കാര്‍ട്ട്

Saturday, Apr 16, 2022
Reported By Admin
Myntra

റിലയന്‍സിന്റെ അജിയോ മിന്ത്രയെ പിന്തള്ളി ഫാഷന്‍ റീട്ടെയ്ല്‍ മേഖലയില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു
 

ബെംഗളൂരു: ഫാഷന്‍ റീട്ടെയ്ലറായ മിന്ത്രയില്‍ 116 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരിക്കയാണ് റീട്ടേയ്ല്‍ ഭീമന്‍ ഫ്ലിപ്പ്കാര്‍ട്ട്. ഫില്പ്പ്കാര്‍ട്ട് സിംഗപ്പൂരാണ് നിക്ഷേപമിറക്കിയതെന്ന് റെഗുലേറ്റര്‍ക്ക് മുന്‍പാകെ സമര്‍പ്പിച്ച രേഖ പറയുന്നു. ഇതോടെ ഫ്ലിപ്പ്കാര്‍ട്ട് മാര്‍ച്ച്-ഏപ്രില്‍ മാസം നടത്തിയ നിക്ഷേപം 800 മില്ല്യണ്‍ ഡോളറായി ഉയര്‍ന്നു.

നേരത്തെ ഫ്ലിപ്കാര്‍ട്ട് ഇന്ത്യയുടെ മാര്‍ക്കറ്റ്പ്ലേസസിലും ഹെല്‍ത്ത്കെയര്‍ ആപ്പായ ഹെല്‍ത്ത് പ്ലസിലും ഫ്ലിപ്പ്കാര്‍ട്ട് സിംഗപ്പൂര്‍ നിക്ഷേപം നടത്തിയിരുന്നു. യഥാക്രമം 553 മില്ല്യണ്‍ ഡോളറും 143 മില്ല്യണ്‍ ഡോളറുമാണ് ഈ കമ്പനികളില്‍ ഫ്ലിപ്പ്കാര്‍ട്ട് സിംഗപ്പൂര്‍ നിക്ഷേപിച്ചത്. അതേസമയം വിപണിയിലെ  മത്സരം മൂലം ബിസിനസ് നന്നേ കുറഞ്ഞ സമയത്താണ് മിന്ത്രയില്‍ ഫ്ലിപ്പ്കാര്‍ട്ട് നിക്ഷേപമിറക്കിയിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

നേരത്തെ റിലയന്‍സിന്റെ അജിയോ മിന്ത്രയെ പിന്തള്ളി ഫാഷന്‍ റീട്ടെയ്ല്‍ മേഖലയില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സൗന്ദര്യോത്പന്നങ്ങളുടെ റീട്ടെയ്ലറായ നൈക്കയും ഫാഷന്‍ രംഗത്തേയ്ക്ക് ചുവടുവയ്ക്കാനുള്ള ശ്രമത്തിലാണ്. ഇതിനുപുറമെ രാജ്യത്തെ ഏറ്റവും വലിയ കമ്പനികളായ റിലയന്‍സും ടാറ്റയും ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മേഖലയില്‍ വലിയ സാന്നിധ്യമാകാനുള്ള ശ്രമം നടത്തുന്നുണ്ട്. ന്യൂവെന്ന സൂപ്പര്‍ ആപ്പും അതില്‍ ടാറ്റ ക്ലിക്കും ടാറ്റ ഈയിടെ തുടങ്ങിയിരുന്നു. റീട്ടെയ്ല്‍ ടെക് സ്റ്റാര്‍ട്ട്അപ്പുകളായ ഫിന്റിനെയും ഇ ഫാര്‍മസി നെറ്റ്മെഡിനേയും റിലയന്‍സ് ഏറ്റെടുത്തു.

Flipkart has invested 116 Million dollar in Myntra


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.