- Trending Now:
പ്രമുഖ ഇ-കോമേഴ്സ് വിപണിയായ ഫ്ളിപ്കാർട്ട് ഇന്ത്യയിലെ ഏറ്റവും ഫാഷനബിൾ ഫൈൻ ജൂവല്ലറി ബ്രാൻഡുകളിലൊന്നായ മിയ ബൈ തനിഷ്കിൻറെ ആഭരണങ്ങൾ ലഭ്യമാക്കും. വൈവിദ്ധ്യമാർന്ന 14 മുതൽ 18 കാരറ്റ് വരെയുള്ള സ്വർണ ആഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും ഇന്ത്യയിലെമ്പാടുമുള്ള ഉപഭോക്താക്കൾക്കു ഫ്ളിപ്കാർട്ടിലൂടെ ലഭ്യമാകും. രാജ്യത്തെ മെട്രോ, വൻ നഗരങ്ങൾ, ചെറുകിട പട്ടണങ്ങൾ എന്നിവയടക്കമുള്ള മേഖലകളിലെ ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് മിയ ബൈ തനിഷ്കിൻറെ 900-ത്തിൽ ഏറെ വരുന്ന ഡിസൈനുകളുടെ കാറ്റലോഗ് ഡിസംബർ 23 മുതൽ ലഭിക്കും.പുതിയ സഹകരണത്തിലൂടെ മിയ ബൈ തനിഷ്കിന് തങ്ങളുടെ റീട്ടെയിൽ സാന്നിധ്യം കുറവായ മേഖലകളിലെ ഉപഭോക്താക്കളിലേക്കും ഫ്ളിപ്കാർട്ടിൻറെ ഉപഭോക്താക്കളിലേക്കും എത്താനാവും. ഇത് ഫൈൻ ജുവല്ലറി വിഭാഗം തുടർച്ചയായി വികസിപ്പിക്കുന്നതിനും ഏറ്റവും പുതിയ ട്രെൻഡുകൾ ഇന്ത്യാക്കാർക്ക് പ്രാപ്യമാക്കുവാനുമുള്ള ഫ്ളിപ്കാർട്ടിൻറെ മുൻഗണനയുടെ ഭാഗമാണ്. 3000 രൂപ മുതൽ വില വരുന്ന മിയ ബൈ തനിഷ്ക് ശേഖരത്തിൽ നിന്നുള്ള ഇയർ റിങുകൾ, ബ്രെയ്സ്ലെറ്റുകൾ, കമ്മലുകൾ, നെക് ലെസുകൾ, റിങുകൾ തുടങ്ങിയവ ഫ്ളിപ്കാർട്ടിൽ ലഭ്യമാകും.
ദിവസേന ധരിക്കാവുന്ന ഫാഷനബിൾ ആഭരണങ്ങൾക്കായുള്ള ആവശ്യത്തിൻറെ കാര്യത്തിൽ ഗണ്യമായ വളർച്ചയാണ് ഇന്ത്യയിലുള്ളത്. ഇന്ത്യയിൽ വളർന്ന ഇ-കോമേഴ്സ് വിപണിയായ ഫ്ളിപ്കാർട്ട് ഈ അവസരം മനസിലാക്കുകയും തന്ത്രപരമായി ഈ മേഖലയിലെ സേവനങ്ങൾ വിപുലമാക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ യുവ ഉപഭോക്താക്കൾക്കിടയിൽ ലൈറ്റ് വെയ്റ്റ് ആഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും വൻ തോതിലുള്ള താൽപര്യമാണ് ഉണർത്തിയിട്ടുള്ളത്. ഇന്ത്യക്കാർ എങ്ങനെ ഓൺലൈനിൽ ഷോപു ചെയ്യുന്നു എന്നതിനെ കുറിച്ച് ബെയിൻ ആൻറ് കമ്പനിയും ഫ്ളിപ്കാർട്ടും നടത്തിയ 2022-ലെ റിപോർട്ടു പ്രകാരം ഇന്ത്യയിലെ ചെറു പട്ടണങ്ങളിൽ നിന്നുള്ള പുതുതലമുറ ഓൺലൈൻ ഉപഭോക്താക്കളെ സംബന്ധിച്ച് ഫാഷൻ പ്രധാനപ്പെട്ട വിഭാഗമാണ്.
ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഇ കോമേഴ്സിലൂടെ പ്രയോജനപ്പെടുത്തുന്ന ഫാഷൻ ഫ്ളിപ്കാർട്ടിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട മേഖലയാണെന്ന് ഈ പങ്കാളിത്തത്തെ കുറിച്ചു പ്രതികരിച്ച ഫ്ളിപ്കാർട്ട് ഫാഷൻ സീനിയർ ഡയറക്ടർ അഭിഷേക് മാലൂ പറഞ്ഞു. ഉപഭോക്താക്കൾക്ക് സ്വർണ ആഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും തെരഞ്ഞെടുക്കാൻ അവസരം നൽകുന്ന മിയ ബൈ തനിഷ്കിൻറെ ശേഖരം തങ്ങളുടെ ഫാഷൻ അസസ്സറി വിഭാഗത്തെ കൂടുതൽ ശക്തമാക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കഴിഞ്ഞ ഏതാനും വർഷങ്ങളായി മിയ ബൈ തനിഷ്ക് വളർച്ചാ പാതയിലാണെന്നും തങ്ങളുടെ ബ്രാൻഡിൻറെ സവിശേഷതകളുമായി ഉപഭോക്താക്കൾ താദാമ്യം പ്രാപിക്കുകയായിരുന്നു എന്നും മിയ ബൈ തനിഷ്ക് ബിസിനസ് മേധാവി ശ്യാമള രമണൻ പറഞ്ഞു. ആധികാരികം, തദ്ദേശീയമായി വളർന്നത്, ഉപഭോക്തൃ കേന്ദ്രീകൃതം തുടങ്ങിയവയാണ് തങ്ങളുടെ പങ്കാളിയാക്കാൻ ഫ്ളിപ്കാർട്ടിൽ ദർശിക്കുന്ന ചില മൂല്യങ്ങൾ. ഇന്ത്യയിലെമ്പാടുമായി പ്രൊഫഷണലായി സേവനങ്ങൾ ലഭ്യമാക്കുന്ന അവർക്ക് സാന്നിധ്യം പരിമിതമായ മേഖലകളിലെ തങ്ങളുടെ ആരാധകരിലേക്ക് എത്താൻ സഹായിക്കാനാവുമെന്നും ശ്യാമള രമണൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.