Sections

സംരംഭം വിജയപാതയിലെത്തിക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍

Monday, Sep 26, 2022
Reported By Jeena S Jayan
business , Business Guide

സാമൂഹികപുരോഗതിയിലേക്ക് വഴിതെളിക്കുന്നു.ഒരു ബിസിനസ്സ് വിജയിക്കുവാന്‍ അനിവാര്യമായ 5 ഘടകങ്ങള്‍ ഏതൊക്കെ

 

ഒരു സംരംഭം തുടങ്ങുമ്പോള്‍ അത് വിജയത്തിലേക്ക് എത്തുമ്പോള്‍ അതു സംരംഭത്തിന്റെയോ സ്ഥാപനത്തിന്റെയോ മാത്രമല്ല.മറിച്ച് ചുറ്റുപാടിലേക്ക് നില്‍ക്കുന്ന ആളുകളും സമൂഹവും സംരംഭത്തോടൊപ്പം വികസിക്കുന്നു . ഇത് സാമൂഹികപുരോഗതിയിലേക്ക് വഴിതെളിക്കുന്നു.ഒരു ബിസിനസ്സ് വിജയിക്കുവാന്‍ അനിവാര്യമായ 5 ഘടകങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് പരിശോധിക്കാം.

അഭിനിവേശവും അര്‍പ്പണബോധവും

ഒരു സംരംഭകന് ഏറ്റവും അത്യാവശ്യം വേണ്ടത് തന്റെ ബിസിനസ്സിനോടുള്ള അടങ്ങാത്ത അഭിനിവേശം ആണ് . അഭിനിവേശത്തോടൊപ്പം അര്‍പ്പണമനോഭാവവും പ്രതിബദ്ധതയും കൂടിച്ചേരുമ്പോള്‍ വിജയത്തിലേക്കുള്ള യാത്ര അത്രയും സുഖകരമായിരിക്കും

മൂല്യം തിരിച്ചറിഞ്ഞുള്ള വളര്‍ച്ച

തന്റെ സ്ഥാപനം നല്‍കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും വഴി ഉപഭോക്താക്കളുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റം കൊണ്ടുവരാന്‍ സാധിക്കും , എങ്ങനെയെല്ലാം അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും എന്ന് ചിന്തിക്കുന്നതിലൂടെ ബിസിനസ്സിന്റെ മൂല്യം വര്‍ധിക്കുകയാണ് ചെയ്യുന്നത് .കേവലം ലാഭത്തിനപ്പുറം മൂല്യാധിഷ്ഠിത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ബിസിനസ്സിന്റെ വളര്‍ച്ചയ്ക്ക് അത്യുത്തമം ആണ് .


മാര്‍ക്കറ്റിംഗ്, സെയില്‍സ്

ഉല്‍പ്പന്നം ഏതുമായിക്കൊള്ളട്ടെ , ഉല്‍പ്പന്നത്തിന് യോജിച്ച ഉപഭോക്താക്കളെ കണ്ടെത്തി ഏത് വിധേനയുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ച് അത് തന്റെ ഉപഭോക്താക്കളിലേക്ക് എത്തിക്കാം എന്ന് ഒരു ബിസിനസ്സ്‌കാരന്‍ അറിഞ്ഞിരിക്കണം .അതുപോലെ തന്നെ വിപണനം എങ്ങനെ വര്‍ധിപ്പിക്കാം എന്നും , തന്റെ സ്ഥാപനത്തിന്‍െ സാമ്പത്തിക നടത്തിപ്പ് ഏതെല്ലാം വിധേന കൈകാര്യം ചെയ്യണം എന്നുള്ള അവബോധം ബിസിനസ് ചെയ്യുമ്പോള്‍ ആവശ്യമാണ് .


അളന്നുകൊണ്ടെയിരിക്കണം

തന്റെ സ്ഥാപനത്തിന്‍െ ഏതൊരു പ്രവര്‍ത്തനത്തെയും കാര്യങ്ങളെയും വ്യക്തമായ രീതിയില്‍ അളന്ന് തിട്ടപ്പെടുത്താന്‍ കഴിയുന്ന ഒരു മികച്ച അളവുതന്ത്രം രൂപപ്പെടുത്തിയെടുക്കേണ്ടതില്‍ ബിസിനസ്സ്  ചെയ്യുന്ന വ്യക്തിക്ക് പ്രാവീണ്യം ഉണ്ടായിരിക്കണം.സ്ഥാപനത്തിന്‍െവളര്‍ച്ചയെ നിരന്തരമായി അളന്നുകൊണ്ടിരിക്കേണ്ടത് അനിവാര്യമാണ് .


പഠിച്ചുക്കൊണ്ടെയിരിക്കുക

ലോകപ്രശസ്തരായ ഏതൊരു സംരംഭകനെ എടുത്ത് പരിശോധിച്ചാലും അവരെല്ലാം നിരന്തര പഠനത്തിലൂടെയാണ് വിജയത്തിലേക്ക് എത്തിയത് എന്നുള്ളത് അത്ഭുതപ്പെടുത്തുന്ന ഒരു കാര്യമാണ് .ബിസിനസ്സ്  ചെയ്യുന്ന വ്യക്തിയെപ്പോലെ തന്നെ ജീവനക്കാരിലും നിരന്തരമായ പഠനത്തിന്റെ ആവശ്യകത നമ്മള്‍ കാണേണ്ടതുണ്ട് .ബിസിനസ്സില്‍ മാത്രം ശ്രദ്ധ ചെലുത്താതെ പഠനത്തില്‍ കൂടി ശ്രദ്ധ കൊടുക്കുന്നതിലൂടെ സ്ഥാപനം വളരുക തന്നെ ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.