- Trending Now:
ജീവിതത്തിൽ വൃത്തി വളരെ പ്രധാനപ്പെട്ടതാണ്. വൃത്തിയുള്ള ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ആധുനിക കാലഘട്ടത്തിൽ പ്രത്യേകിച്ച് കോവിഡാനന്തരം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. വൃത്തി എന്ന് പറയുന്നത് സ്വയം ശരീരത്തിന് മാത്രം ഉപയോഗിക്കേണ്ട കാര്യമല്ല. മറ്റു പല കാര്യങ്ങൾക്കും വൃത്തി വളരെ പ്രധാനപ്പെട്ടതാണ്. വൃത്തിയെക്കുറിച്ചുള്ള 5 പ്രധാനപ്പെട്ട ഭാരതീയ വീക്ഷണത്തിലുള്ള കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.
ജോലിചെയ്യുന്ന സമയത്ത് വളരെ വൃത്തിയോടുകൂടി ജോലികൾ ചെയ്തു തീർക്കാൻ ശ്രമിക്കുക. എന്താണ് നിങ്ങളുടെ കടമ അത് പരിപൂർണ്ണമായി നിങ്ങളുടെ സ്കില്ലുകൾ ഉപയോഗിച്ച് ചെയ്യുക. ഉദാഹരണമായിട്ട് നിങ്ങളൊരു അധ്യാപകൻ ആണെങ്കിൽ അധ്യാപകന്റെ ഡ്യൂട്ടി എല്ലാ എഫ്ഫർട് എടുത്തുകൊണ്ട് നിയമത്തിൽ അനുശാസിക്കുന്ന രീതിയിൽ വളരെ ഭംഗിയായി കുട്ടികളെ പഠിപ്പിക്കുക. തൊഴിലാളി ആണെങ്കിൽ നിങ്ങളുടെ ജോലി ഒരു തെറ്റുകുറ്റങ്ങളും വരാതെ പെർഫെക്റ്റ് ആയി ചെയ്യാൻ ശ്രമിക്കുക. ഒരിക്കലും നിങ്ങളുടെ ജോലിയിൽ എളുപ്പവഴികൾ സ്വീകരിക്കരുത്. പലരും തൊഴിലുകൾ വളരെ മോശമായിട്ടാണ് ചെയ്യാൻ ശ്രമിക്കാറുള്ളത് എന്നിട്ട് മറ്റുള്ളവരുടെ തൊഴിലുകളെക്കുറിച്ച് വിമർശിക്കാറുണ്ട്. തൊഴിലാളി തൊഴിൽ ചെയ്യാതെ തന്നെ മുതലാളിയെ എങ്ങനെ പറ്റിക്കാം എന്ന് ചിന്തിക്കുന്നു. എന്നാൽ മുതലാളി തൊഴിലാളികളെ കൊണ്ട് എങ്ങനെ കൂടുതൽ ജോലി ചെയ്യിപ്പിച്ച് തനിക്ക് കാശ് ഉണ്ടാക്കാം എന്ന് ചിന്തിക്കുന്നു. അധ്യാപകൻ കുട്ടികളെ പഠിപ്പിക്കാതെ എങ്ങനെ ശമ്പളം വാങ്ങിക്കാം എന്ന് ചിന്തിക്കുന്നു. കുട്ടികൾ എങ്ങനെ പഠിക്കാതെ പരീക്ഷക്ക് കൂടുതൽ മാർക്ക് വാങ്ങാം എന്നതിനെക്കുറിച്ച് ചിന്തിക്കുന്നു. നിങ്ങളുടെ ഉത്തരവാദിത്വം എന്താണ് അത് നന്നായി ചെയ്യുക എന്നതാണ് തൊഴിലിലുള്ള വൃത്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
നിങ്ങൾ പറയുന്ന വാക്കുകൾ പൂർണമായും വൃത്തിയുള്ള വാക്കുകൾ പറയുക. മറ്റുള്ളവരെ വിഷമിപ്പിക്കുന്ന, ഉപദ്രവിക്കുന്ന, നുണ പറയുന്ന, നിങ്ങൾക്കോ കേൾക്കുന്നവർക്കോ ഒരു ഉപകാരവും ഇല്ലാത്ത വാക്കുകൾ ഒരിക്കലും പറയാതിരിക്കുക.
നിങ്ങളുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഇത് നിങ്ങളുടെ വീടിന് ഒരു പോസിറ്റീവ് എനർജി തരുന്നു. വലിയ വീടുകൾ വച്ചിട്ട് കാര്യമില്ല ആ വീടുകൾ വളരെ വൃത്തിയായി സൂക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പലപ്പോഴും നമ്മുടെ നാടുകളിൽ വലിയ വീടുകൾ വെളിയിൽ നിന്ന് കാണാൻ അട്രാക്ഷൻ ഉണ്ടാകുമെങ്കിലും വീട്ടിനുള്ളിൽ കയറുമ്പോൾ സാധനങ്ങൾ വാരിവലിച്ചിട്ട് ഒരു അലങ്കോല അവസ്ഥയിലാണ് കാണാറുള്ളത്. വീടിനകവും പുറവും ഒരുപോലെ വൃത്തിയായി സൂക്ഷിക്കുക.
ശരീരശുദ്ധി വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യകരമായ ശരീരത്തിന് ഇത് വളരെ പ്രധാനപ്പെട്ടതാണ്.
മനസ്സിലെ ചിന്തകൾ എപ്പോഴും വൃത്തിയുള്ള അല്ലെങ്കിൽ നല്ല ചിന്തകൾ ആയിരിക്കുക. എപ്പോഴും നെഗറ്റീവായി ചിന്തിക്കുന്ന ഒരു മനസ്സ് ഉണ്ടാകാതിരിക്കാൻ ശ്രമിക്കണം. മനസ്സിൽ എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന ഒരാൾക്ക് മാത്രമേ നേരത്തെ പറഞ്ഞ ഈ നാല് വൃത്തികളുമുണ്ടാകുകയുള്ളൂ. എങ്ങനെയാണ് നിങ്ങളുടെ മനസ്സ് അതുപോലെയായിരിക്കും ബാക്കിയെല്ലാ കാര്യങ്ങളും. എപ്പോഴും പോസിറ്റീവ് ആയതും വൃത്തിയോടുകൂടിയ ചിന്ത ഉണ്ടാകണം.
ഈ അഞ്ചു വൃത്തികളും ഒരു മനുഷ്യന്റെ ജീവിതത്തിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.