സെയിൽസ്മാന് പരാജയം സംഭവിക്കുന്നതിന് കാരണമായ അഞ്ചു കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
- അവർ വിൽക്കുന്ന ഉൽപ്പന്നത്തെക്കുറിച്ച് സ്വയം വിശ്വാസമില്ലായെങ്കിൽ അത് മറ്റുള്ളവർക്ക് വിൽക്കാൻ സാധിക്കില്ല. നിങ്ങൾ വിൽക്കുന്ന പ്രോഡക്റ്റിന് ഉറച്ച വിശ്വാസം ഉണ്ടാകുകയും ആ വിശ്വാസത്തിന്റെ പുറത്താണ് സാധനങ്ങൾ വെൽക്കേണ്ടത്. വിശ്വാസമുള്ള പ്രോഡക്ടുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. അതിനു വേണ്ടി ആ പ്രോഡക്ടുകൾ നിങ്ങൾ ആദ്യം ഉപയോഗിച്ച് ഉറപ്പുവരുത്തുക.
- തന്റെ ജോലിയോട് താല്പര്യം ഇല്ലായിമ. കാശിനു വേണ്ടി മാത്രമാണ് സെയിൽസ് ജോലിക്ക് വരുന്നതെങ്കിൽ അത്തരം ഒരു സെയിൽസ്മാന് സെയിൽസ് നൈപ്പുണ്യം ഉണ്ടാകില്ല. തന്റെ ജോലിയോട് സത്യസന്ധമായ ആത്മാർത്ഥത ഉണ്ടാവുകയും അത് ഒരു പാഷനായി കാണുന്ന ആൾക്ക് മാത്രമേ സെയിൽസിൽ വളരെ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. എന്തെങ്കിലും താൽക്കാലിക സമ്പാദ്യം, തൽക്കാലം എന്തെങ്കിലും കാരണങ്ങൾകൊണ്ടാണ് ഈ ജോലിയിൽ വരുന്നതെങ്കിൽ ഈ ജോലിയിൽ വിജയിക്കാൻ സാധിക്കില്ല.
- തനിക്ക് ഇത് വളരെ നന്നായി മുന്നോട്ടു കൊണ്ടുപോകണം എന്ന ഇച്ഛയാണ് ഒരു സെയിൽസ്മാന്റെ ഊർജ്ജം എന്ന് പറയുന്നത്. നിങ്ങൾക്ക് സെയിൽസിൽ മുന്നോട്ടുപോകണമെന്ന് ഇല്ലെങ്കിൽ ഒരിക്കലും സെയിൽസിൽ വിജയിക്കാൻ സാധിക്കില്ല.
- തന്നെ പരിഹസിക്കപ്പെടും, തിരസ്കരിക്കപ്പെടും എന്ന ഭയം. താൻ പറഞ്ഞാൽ ശരിയാവില്ല തനിക്ക് കഴിവില്ല തുടങ്ങി ആത്മവിശ്വാസം ഇല്ലാത്ത ഒരാൾക് സെയിൽസിൽ മുന്നോട്ടു പോകാൻ സാധിക്കില്ല.
- പ്രോഡക്റ്റിനെ കുറിച്ചുള്ള അറിവില്ലായ്മ, കോമ്പറ്റീട്ടറിനെ കുറിച്ച് അറിവില്ലായ്മ, പരിശീലനം കിട്ടാത്ത അവസ്ഥ, പരിശീലനത്തിന് സാഹചര്യം ഇല്ലായ്മ ഇതൊക്കെയുള്ള ഒരു സെയിൽസ്മാന് മുന്നോട്ടു പോകാൻ സാധിക്കില്ല.
സെയിൽസ്മാൻമാർ വളരെ പ്രാധാന്യം കൊടുത്ത് ഈ അഞ്ച് കാര്യങ്ങൾ സ്വഭാവത്തിൽ നിന്നും മാറ്റേണ്ടതാണ്.
ഒരു സെയിസ്മാൻ തന്റെ കഴിവ് വർധിപ്പിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം?... Read More
സെയിൽസിനെക്കുറിച്ചുള്ള ടിപ്പുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.