Sections

ജീവിത പരാജയത്തിലേക്ക് നയിക്കുന്ന അഞ്ച് പ്രധാന സംഗതികൾ

Tuesday, Sep 26, 2023
Reported By Soumya
Life Failure

ജീവിതത്തിൽ പരാജയപ്പെടുന്നതിന് നിരവധി കാരണങ്ങളുണ്ട്. ആരും തന്നെ പരാജയം ആഗ്രഹിക്കുന്നില്ല. പക്ഷേ ഭൂരിഭാഗം ആളുകളുടെയും ജീവിതം പരാജയത്തിലേക്ക് തള്ളപ്പെടുന്നു. പരാജയത്തിന് കാരണമാകുന്ന പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.

ജീവിതത്തിൽ ലക്ഷ്യവും, ഒരുക്കവും, ആസൂത്രണവും ഇല്ലാത്തത്

എല്ലാവർക്കും ജയിക്കുവാൻ ആഗ്രഹമുണ്ട്. വിജയത്തിന് വേണ്ട ഒരു ലക്ഷ്യബോധം ഇല്ലാതിരിക്കുക, അതിനു വേണ്ടി ഒരുക്കങ്ങൾ നടത്താതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പരാജയത്തിന് പ്രധാനപ്പെട്ടവ. ഒരു വ്യക്തിക്ക് ലക്ഷ്യവും അതിനുവേണ്ട ഒരുക്കവും നടത്തുമ്പോൾ ആത്മവിശ്വാസം വർദ്ധിക്കും. ശരിയായ ആസൂത്രണമാണ് ഒരുക്കത്തിന്റെ പ്രധാന ഘടകം. ഏത് രംഗമായാലും ശരി നല്ല ആസൂത്രണവും മാനസികമായ തയ്യാറെടുപ്പും വളരെ അത്യാവശ്യമാണ്. ഇവ മൂന്നും ഇല്ലെങ്കിൽ ജീവിതത്തിൽ മുന്നോട്ടുപോകാൻ സാധ്യമല്ല.

വെല്ലുവിളികളെ ഏറ്റെടുക്കാൻ കഴിവില്ലായ്മ

ജീവിതമെന്നു പറയുന്നത് തന്നെ വിജയവും പരാജയവും സംഭവിക്കുന്ന കാര്യമാണ്. അതിനെ നേരിടാനുള്ള കരുത്ത് പ്രകടിപ്പിക്കാത്തവർക്ക് എപ്പോഴും പരാജയം സംഭവിച്ചുകൊണ്ടിരിക്കും. എപ്പോഴും കൺഫർട്ടബിൾ സോണിൽ ഇരിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വെല്ലുവിളികളെ നേരിടാനുള്ള കഴിവ് ഒരിക്കലും ഉണ്ടാകില്ല. ജീവിതമെന്നു പറയുന്നത് മാറ്റങ്ങളെ ഉൾക്കൊള്ളുക എന്നതാണ്. ജീവിതത്തിൽ വെല്ലുവിളികൾ നേരിടണമെന്നു പറയുമ്പോൾ സാഹസിക പ്രവർത്തനം നടത്തണം എന്നല്ല അതിനർത്ഥം. കഴിവിന്റെയും പരിശീലനത്തിന്റെയും പഠനത്തിന്റെയും ഒക്കെ അടിസ്ഥാനത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കാൻ സന്നദ്ധരായാൽ മാത്രമേ വിജയിക്കുവാൻ സാധിക്കുകയുള്ളൂ.

പിൻവാങ്ങൽ സ്വഭാവം.

പ്രശ്നങ്ങളും പ്രതിസന്ധികളും നേരിടുമ്പോൾ നിശ്ചയദാർഢ്യത്തോടെ ധീരതയോടെ ആഭിമുഖീകരിക്കുന്നതിന് പകരം ഒളിച്ചോട്ടത്തിലേക്ക് പോകുന്നവർക്ക് വിജയം സാധ്യമല്ല.

ഏത് കാര്യം ആദ്യം ചെയ്യണമെന്ന് അറിവില്ലായ്മ

ഏത് കാര്യമാണ് ആദ്യം ചെയ്യേണ്ടത്, ഏതാണ് കൂടുതൽ പ്രാധാന്യമുള്ളത്, കൂടുതൽ ശ്രദ്ധയും, ശ്രമവും ഏതിനാണ് വേണ്ടത് ഇത്തരം കാര്യങ്ങൾ പരിഗണിച്ച് ഉചിതമായ നടപടി കൈക്കൊള്ളുന്നവർക്ക് മാത്രമേ ജീവിതത്തിൽ മുന്നോട്ടു പോകാൻ സാധിക്കുകയുള്ളൂ. എന്നാൽ പലർക്കും ഇതിൽ ഏതാണ് താൻ ആദ്യം ചെയ്യേണ്ടത് എന്ന് അറിവില്ലാതെ പോകുന്നു.

സ്വാർത്ഥതയും അത്യാഗ്രഹവും

സ്വാർത്ഥതയും അത്യാഗ്രഹ മനോഭാവവും പുലർത്തുന്ന വ്യക്തികളായാലും സ്ഥാപനമായാലും മറ്റുള്ളവരുടെ നന്മയോ പുരോഗതിയോ കണക്കിൽ എടുക്കുന്നില്ല. അവരുടെ അത്യാർത്തി മൂലം കൂടുതൽ വെട്ടിപ്പിടിക്കാനുള്ള വെഗ്രതയിലാണ്. അവിടെ ധാർമികതയ്ക്ക് സന്മാർഗ്ഗ നിഷ്ഠയ്ക്കോ ഒരു പ്രാധാന്യവുമില്ല. മനുഷ്യന്റെ ആവശ്യങ്ങളെ നിറവേറ്റണം, പക്ഷേ അത്യാർത്തി നിറവേറ്റാൻ സാധ്യമല്ല. വാസ്തവത്തിൽ വ്യക്തിത്വത്തെ നശിപ്പിക്കുന്ന ക്യാൻസർ ആണ് അത്യാർത്തി.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.