ഒരു മനുഷ്യനും വെറുതെ ജീവിതവിജയം കൈവരിക്കാൻ സാധ്യമല്ല. അവന്റെതായിട്ടുള്ള പ്രയത്നം അതിന് ആവശ്യമാണ്. നിങ്ങളുടെ വിദ്യാഭ്യാസവും ഇതിൽ വളരെ പ്രധാനപ്പെട്ടതാണ് എങ്കിലും ജീവിതവിജയത്തിന് പുറമെയുള്ള കാര്യങ്ങൾക്ക് വളരെ പ്രാധാന്യമുണ്ട്. ഇത്തരത്തിൽ ജീവിതവിജയം കൈവരിക്കുന്നതിന് വേണ്ട ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ജീവിത വിജയത്തിന് ആവശ്യമായ അഞ്ചു പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.
- ലോകത്തിൽ കഴിവില്ലാത്തവരായി ആരും തന്നെയില്ല. നിങ്ങളിലുള്ള കഴിവുകൾ കണ്ടെത്തുകയും അത് മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദം ആകുമ്പോഴാണ് അത് മികച്ച ഒരു കഴിവായി മാറുന്നത്. ആ കഴിവുകൾ നിങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുകയോ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നത് കൊണ്ട് അത് പാഴാവുകയാണ് ചെയ്യുന്നത്.
- വളരെ എളുപ്പത്തിൽ ആർക്കും തന്നെ ജയിക്കാൻ സാധ്യമല്ല. വളരെയധികം പരീക്ഷണങ്ങളും പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരും. ഇങ്ങനെ വളരെയധികം പ്രശ്നങ്ങൾ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ഒരാൾക്കാണ് വിജയം ഉണ്ടാകുന്നത്. എന്ത് പ്രശ്നമുണ്ടെങ്കിലും അത് തരണം ചെയ്യാൻ കഴിയുന്ന ഒരാൾക്കാണ് ജീവിതവിജയം ലഭിക്കുന്നത്.
- ജീവിതത്തിൽ അബദ്ധങ്ങളും തെറ്റുകളും ഉണ്ടാകാം. പക്ഷേ അബദ്ധങ്ങളെ അബദ്ധങ്ങളയി മനസ്സിലാക്കുകയും തെറ്റുകളെ തിരുത്തുവാനുള്ള മനസ്സ് നിങ്ങൾക്കൊണ്ടാകണം. പല ആളുകൾക്കും അബദ്ധങ്ങളും തെറ്റുകളും സമ്മതിച്ചു കൊടുക്കാൻ കഴിയാറില്ല. ഇവയെ ന്യായീകരിക്കുന്ന പ്രവണത പലർക്കും ഉണ്ടാകാം. ഇതിനെ തിരുത്താനുള്ള മനസ്സാണ് നിങ്ങൾക്ക് വേണ്ടത്.
- ലോകത്തുള്ള പല ആളുകളും പുറംമൂടി ഇഷ്ടപ്പെടുന്നവരാണ്. നിങ്ങളുടെ ഉള്ളിൽ എന്താണ് അതാണ് നിങ്ങൾക്ക് പുറത്തുവരുന്നത്. നീലച്ചായ മടിച്ച കുറുക്കൻ മറ്റുള്ളവരുടെ മുന്നിൽ വ്യത്യസ്തനാണെങ്കിലും ഒരുനാൾ കുറുക്കന്റെ സ്വഭാവം പുറത്തുവരിക തന്നെ ചെയ്യുമെന്ന് പറയുന്നതുപോലെ നിങ്ങളുടെ ഉള്ളിൽ എപ്പോഴും മികച്ച ഒരു വ്യക്തിയായി തുടരുക എന്നത് വളരെ പ്രധാനമാണ്.
- ജീവിതത്തിൽ നിങ്ങൾ ഏത് ജോലിയുമാകട്ടെ ചെയ്യുന്നത് അത് വളരെ ഭംഗിയായി ചെയ്യുക. തൂപ്പ്കാരൻ മുതൽ കമ്പനിയുടെ ഉയർന്ന സി.ഇ.ഒ വരെയുള്ളവർ തങ്ങളുടെ ജോലികൾ വളരെ വൃത്തിയായും ആത്മാർത്ഥമായും പ്രവർത്തിക്കാൻ ശ്രമിക്കുക.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
നിങ്ങൾ പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങളെല്ലാം നടക്കണമെന്ന് ശാഠ്യമുള്ള ആളാണോ നിങ്ങൾ? ഇത് എങ്ങനെ മാറ്റിയെടുക്കാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.