Sections

പ്രസംഗകലയ്ക്ക് ആവശ്യമായ അഞ്ച് കാര്യങ്ങൾ

Wednesday, Jun 19, 2024
Reported By Soumya
Five Essentials of Public Speaking

ആളുകൾക്ക് ഏറ്റവും പേടിയുള്ള ഒരു കാര്യമാണ് പ്രസംഗിക്കുക എന്നത്. എന്നാൽ പ്രസംഗം ചെയ്യാൻ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ്. പക്ഷേ ഭയം കാരണം പ്രസംഗിക്കാറില്ല. കേരളത്തിൽ തന്നെ പ്രസംഗ കലയിലെ ഏറ്റവും വലിയ കുലപതി ആയിരുന്നു സുകുമാർ അഴീക്കോട്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പ്രശസ്തി മലയാളി എന്നും കൃതജ്ഞതയോടെ ഓർക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പ്രത്യേകത എന്താണെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോൾ പറഞ്ഞ ഒരു വലിയ മറുപടിയുണ്ട്, പ്രസംഗത്തിന് അഞ്ച് കാര്യങ്ങൾ തീർച്ചയായും ഉണ്ടാവണം. ഈ അഞ്ചു കാര്യങ്ങളും പരിപൂർണ്ണമായി ചേരുമ്പോഴാണ് പ്രസംഗം പരിപൂർണ്ണമായി മാറുന്നത്. അദ്ദേഹം പറഞ്ഞ പ്രസംഗകലയ്ക്ക് ആവശ്യമായ അഞ്ച് കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

സൂക്ഷ്മത

പറയുന്ന കാര്യങ്ങൾ വളരെ സൂക്ഷ്മമായിട്ടുള്ളത് ആയിരിക്കണം. ആളുകൾക്ക് ഡീറ്റെയിൽസ് മുഴുവൻ പറയാൻ കഴിയുന്ന കാര്യമായിരിക്കണം.

കൃത്യത

പറയുന്ന കാര്യം കൃത്യമായിരിക്കണം. എന്താണ് പറയുന്നത് പറയാൻ ഉദ്ദേശിക്കുന്നത് ആ കാര്യം വ്യക്തവും സ്പഷ്ടവുമായി പറയാൻ കഴിയണം. പലപ്പോഴും പല കാര്യങ്ങളും പറഞ്ഞു കഴിഞ്ഞാൽ ആളുകൾക്ക് മനസ്സിലാകില്ല. ഏത് കാര്യമാണോ പറയാൻ ഉദ്ദേശിക്കുന്നത് അതിൽ നിന്ന് കൊണ്ട് പറയാൻ നിങ്ങൾക്ക് കഴിയണം.

വേഗത

പറയുന്ന കാര്യത്തിന് ഒരു താളം ഉണ്ടാകണം. ആ താളമാണ് ആൾക്കാരെ പിടിച്ചിരുത്തുന്നത്. ആരോഹണ അവരോഹണ ക്രമത്തിൽ വാക്യങ്ങൾ പറയുമ്പോഴാണ് ആളുകൾക്ക് കേൾക്കാൻ ഇമ്പം ഉണ്ടാകുന്നത്. എങ്ങനെയെങ്കിലും പറയുക എന്നുള്ളതല്ല അതിൽ വ്യക്തമായ ഒരു താളത്തിൽ പറയാൻ കഴിയണം.

മനോഭാവം

മനോഭാവം എന്ന് പറയുന്നത് നിങ്ങൾ പറയുന്ന കാര്യത്തിൽ കാര്യമായി കണ്ടന്റ് ഉണ്ടായിരിക്കണം. അത് ആളുകൾക്ക് ഗുണകരമായിരിക്കണം. ആളുകൾ നെഗറ്റീവ് ആകാതെ വളരെ പോസിറ്റീവായി ചിന്തിക്കാൻ കഴിയുന്ന കാര്യങ്ങളാണ് നിങ്ങൾ പറയേണ്ടത്. പ്രസംഗം കഴിഞ്ഞതിനുശേഷവും ആളുകൾ അതിനെക്കുറിച്ച് ചിന്തിക്കുന്ന തരത്തിൽ ആയിരിക്കണം പ്രസംഗം.

അറിവ്

അറിവ് കൊണ്ട് നിറയ്ക്കുക എന്നതല്ല അറിവിനെ മിതമായ ഭാഷയിൽ അവതരിപ്പിക്കുക എന്നതാണ്. കാര്യമായി അറിവുള്ളവർക്ക് മാത്രമേ അങ്ങനെ ചെയ്യാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ധാരാളം അറുവുകൾ നേടുകയും അതിനെ ലളിതമായ ഭാഷയിൽ ആൾക്കാർക്ക് പറഞ്ഞു മനസ്സിലാക്കുകയും ചെയ്യണം.

ഇങ്ങനെ ഈ അഞ്ചു കാര്യങ്ങൾ പിന്തുടരുന്നവർക്കാണ് മനോഹരമായ ഒരു പ്രഭാഷണകനായി മാറുന്നത്. ഇങ്ങനെ സംസാരിക്കാൻ നിരന്തര അഭ്യാസവും പ്രവർത്തനവും അത്യാവശ്യമാണ്. ഇത് പെട്ടെന്ന് നേടാൻ പറ്റിയ ഒന്നല്ല. ഇത് നേടുന്നതിനു വേണ്ടി കഠിനമായ പ്രയത്നവും പരിശീലനവും വേണം.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.