Sections

ജീവിത വിജയത്തിനായി വേണ്ട പഞ്ചരത്ന ശീലങ്ങൾ

Wednesday, Jul 12, 2023
Reported By Admin
Motivation

വിജയത്തിനുള്ള പഞ്ചരത്ന ശീലങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. വിദ്യാഭ്യാസമുള്ള ആളാകട്ടെ ഇല്ലാത്ത ആളാകട്ടെ ഈ പഞ്ചരത്ന ശീലങ്ങൾ ഇല്ലെങ്കിൽ ജീവിതവിജയം നേടാൻ സാധ്യമല്ല. പഞ്ചരത്ന ശീലങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

1. ധൈര്യം

ജീവിതം പരാജയപ്പെടാനുള്ള പ്രധാനപ്പെട്ട കാര്യം ധൈര്യമില്ലായ്മയാണ്. നമ്മുടെ പേടി കാരണം അല്ലെങ്കിൽ ഭയം കാരണം ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടുകയാണ്. നമുക്ക് ഒരു വേദിയിൽ സംസാരിക്കാൻ പേടി, ആളുകളോട് പെരുമാറാൻ പേടി, പരീക്ഷയിൽ തോൽക്കും എന്ന പേടി, ആളുകൾ എന്ത് പറയും എന്ന് പേടിച്ച് ഒന്നും പറയാതെ ഇരിക്കുക, ഇന്നലെ നടന്ന ദുരന്തത്തെ പേടി, നാളെ നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും ഉണ്ടാകുമോ എന്ന് പേടി, രോഗങ്ങളെ പേടി ഇങ്ങനെ പോകുന്നു. ധൈര്യമില്ലായ്മയാണ് നമ്മുടെ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നത്. എന്തും തന്നെവന്നോട്ടെ സധൈര്യം നേരിടുക. 'അഭയം' ഭയം ഇല്ലാതെ ജീവിക്കുകയാണെങ്കിൽ നമുക്ക് തീർച്ചയായും വിജയിക്കാൻ സാധിക്കും. ധൈര്യത്തെക്കുറിച്ച് ഇതിനു മുമ്പ് തന്നെ ലോക്കൽ എക്കോണമിയിൽ എഴുതിയിട്ടുണ്ട് നിങ്ങൾക്ക് വായിക്കാവുന്നതാണ്.

2. മര്യാദ

സ്വാഭാവികമായി നമ്മൾ ആർജിക്കേണ്ട ഒരു സ്വഭാവമാണ് മര്യാദ. നമ്മുടെ ജീവിതത്തിലും സ്വഭാവത്തിലും മര്യാദ നമുക്ക് നിർബന്ധമുണ്ടാകണം. നമുക്ക് മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിയുന്ന ഏകമാർഗം മര്യാദയിലൂടെയാണ്.എത്ര അറിവുണ്ടാകട്ടെ എന്തുമാത്രം സമ്പത്ത് ഉണ്ടാകട്ടെ നമുക്ക്, മര്യാദ ഇല്ലാത്ത ഒരാളിനെ സമൂഹം അംഗീകരിക്കുകയില്ല. അതുകൊണ്ട് മര്യാദ വളരെ പ്രധാനപ്പെട്ട ഒരു ഗുണമാണ്.

3. ദൃഢവിശ്വാസം

ദൃഢ വിശ്വാസമുണ്ടാകാനായിട്ട് നമുക്ക് സെൽഫ് ലവ് ഉണ്ടാകണം. നമ്മുടെ കഴിവ് എന്താണെന്ന് മനസ്സിലാക്കി ആ കഴിവിൽ ഉറച്ച വിശ്വാസം വേണം. എന്തിനെയും സംശയത്തോടെ കാണുന്ന ഒരാളുടെ ജീവിതം പരാജയപ്പെടാൻ സാധ്യതയുണ്ട്. അങ്ങനെയുള്ള ഒരാൾക്ക് യാതൊന്നും തന്നെ ചെയ്യുവാൻ സാധ്യമല്ല. പഠിച്ചിട്ട് പരീക്ഷയെഴുതിയാൽ താൻ ജയിക്കും എന്നും, അതിന് തനിക്ക് കഴിവുണ്ടെന്ന് ദൃഢവിശ്വാസമുണ്ടെങ്കിൽ ആ കാര്യം നേടാൻ കഴിയും. അതിനുവേണ്ടി ഉറച്ച കാൽവെപ്പാണ് നമുക്ക് ആവശ്യം. നമ്മുടെ ജീവിതത്തിൽ തന്നെ വിമർശനങ്ങളും, ആക്ഷേപങ്ങളും, പരിഹാസങ്ങളും കേൾക്കാൻ സാധ്യതയുണ്ട്. ഇതിനെയൊന്നും നമ്മൾ കൂടുതൽ ശ്രദ്ധിക്കാതെ നമ്മുടെ ഉദാത്തമായ ലക്ഷ്യത്തിനുവേണ്ടി വിശ്വാസത്തോടുകൂടി പ്രവർത്തിച്ചാൽ അത് വിജയിക്കും. വിജയിക്കുമെന്ന് ഉറച്ചു വിശ്വാസം നമുക്ക് ഉണ്ടാകണം.

4. സ്വഭാവം

ശരിക്കും ജീവിതവിജയവും പരാജയവും തീരുമാനിക്കുന്നത് നമ്മുടെ സ്വഭാവത്തെ ആസ്പദമാക്കിയാണ്. നമ്മുടെ സ്വഭാവം നല്ലതാണെങ്കിൽ നമുക്ക് യാതൊരുവിധ പരാജയങ്ങളും സംഭവിക്കില്ല. സ്വഭാവത്തിന് വേണ്ടിയിട്ട് ശുദ്ധമായ ഒരു ജീവിതം വേണം, സത്യസന്ധത വേണം, ആത്മാർത്ഥതയുണ്ടാകണം.നമുക്ക് എല്ലാവരെയും സ്നേഹിക്കാൻ കഴിയണം. സ്വഭാവം മോശമായാൽ നമുക്ക് എല്ലാം നഷ്ടപ്പെടും. സ്വഭാവരൂപീകരണം നടക്കുന്നത് കുട്ടിക്കാലം മുതലാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് കുട്ടിക്കാലം തൊട്ടുതന്നെ സ്വഭാവരൂപീകരണത്തിനുള്ള പരിശീലനം കൊടുക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ നിർഭാഗ്യവശാൽ നമ്മുടെ വിദ്യാഭ്യാസത്തിൽ സ്വഭാവരൂപീകരണത്തിന് വലിയ ഒരു പ്രാധാന്യം ലഭിക്കുന്നില്ല. നമ്മൾ അതു മനസ്സിലാക്കി വീടുകളിലും സമൂഹത്തിലും ഓരോ വ്യക്തിക്കും സ്വഭാവരൂപീകരണത്തിന് വേണ്ടിയുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

5. അർപ്പണബോധം

നമ്മളെല്ലാവരും പൊതുവേ വളരെ വേഗത്തിൽ റിസൾട്ട് കിട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ്. പ്രവർത്തിക്കാതെ തന്നെ നമുക്ക് റിസൾട്ട് കിട്ടണം. സമ്പത്തിരട്ടിക്കുന്ന പല മേഖലയിലും കൊണ്ട് തങ്ങളുടെ കാശ് നിക്ഷേപിക്കുകയും അവസാനം ഉള്ളതു കൂടി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും. നമ്മൾ എങ്ങനെയെങ്കിലും ജയിക്കുക എന്നതല്ല അർപ്പണബോധത്തോടെ, മൂല്യത്തോടെയുള്ള വിജയമാണ് നല്ലത്. നമ്മുടെ പ്രവർത്തികൾ പലതും കാട്ടിക്കൂട്ടിയുള്ള പ്രവർത്തികളാണ്. അങ്ങനെയുള്ള പ്രവർത്തി വിജയിക്കില്ല. നമ്മൾ പറയുന്ന വാക്കും പ്രവർത്തിയും തമ്മിൽ ബന്ധം ഉണ്ടായിരിക്കണം. നമ്മൾ എല്ലാവരോടും പറയുകയും പക്ഷേ അതിന് നമ്മുടെ ജീവിതവുമായി ഒരു ബന്ധവുമില്ലെങ്കിൽ നമ്മുടെ ജീവിതം ഒരു പരാജയമായി മാറും. അർപ്പണബോധത്തോടെ കൂടി എല്ലാവരെയും ബഹുമാനിക്കുകയും ചെയ്യണം.

ഈ അഞ്ചു കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ ഒരു ഭാഗമാക്കി മാറ്റിയാൽ ജീവിതവിജയം തീർച്ചയായും ഉണ്ടാകും. ജീവിതവിജയം നേടാൻ എല്ലാവർക്കും സാധിക്കട്ടെ.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.