Sections

പ്ലാന്‍ ചെയ്ത് വിലകൂട്ടി; അഞ്ച് കമ്പനികള്‍ക്ക് 1788 കോടി രൂപയുടെ പിഴ

Monday, Feb 07, 2022
Reported By admin
tyre

സെന്‍സിറ്റീവ് വിവരങ്ങള്‍ പങ്കിടുന്നത് ടയര്‍ നിര്‍മ്മാതാക്കള്‍ തമ്മിലുള്ള ഏകോപനം എളുപ്പമാക്കിയെന്ന് കമ്മീഷന്‍

 

ആന്റി മോണോപൊളി വാച്ച്ഡോഗ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അഞ്ച് ടയര്‍ കമ്പനികള്‍ക്ക് വിലക്കൂട്ടാന്‍ നടത്തിയ ഒത്തുകളിയെ തുടര്‍ന്ന് 1,788 കോടി രൂപ കൂട്ടമായി പിഴ ചുമത്തി.അപ്പോളോ ടയേഴ്‌സ് ലിമിറ്റഡ്, എംആര്‍എഫ് ലിമിറ്റഡ്, സിയറ്റ് ലിമിറ്റഡ്, ജെകെ ടയര്‍ ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, ബിര്‍ള ടയേഴ്‌സ് ലിമിറ്റഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ക്രോസ്-പ്ലൈ/ബയസ് ടയര്‍ വേരിയന്റുകളുടെ വില വര്‍ദ്ധിപ്പിക്കുന്നതിലും പരിമിതപ്പെടുത്തിയത്തിലും ഈ വ്യാപാരസ്ഥാപനങ്ങള്‍ ഒത്തുചേര്‍ന്ന് രൂപീകരിച്ച സഖ്യത്തിന്റെയും നയത്തിന്റെയും പേരില്‍ ഫെയര്‍ട്രേഡ് റെഗുലേറ്റര്‍ ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷന് (എടിഎംഎ) പിഴ ചുമത്തിയിട്ടുണ്ട്.ടയര്‍ നിര്‍മ്മാതാക്കള്‍ അവരുടെ അസോസിയേഷനായ എടിഎംഎയുടെ പ്ലാറ്റ്ഫോം വഴി തങ്ങള്‍ക്കിടയില്‍ വില സെന്‍സിറ്റീവ് ഡാറ്റ കൈമാറ്റം ചെയ്യുകയും ടയറുകളുടെ വിലയില്‍ കൂട്ടായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്തു.

ടയറുകളുടെ ഉല്‍പ്പാദനം, ആഭ്യന്തര വില്‍പ്പന, കയറ്റുമതി എന്നിവയെക്കുറിച്ചുള്ള കമ്പനി തിരിച്ചുള്ളതും സെഗ്മെന്റ് തിരിച്ചുള്ളതുമായ ഡാറ്റയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എടിഎംഎ ശേഖരിക്കുകയും സമാഹരിക്കുകയും ചെയ്തതായി കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നു കണ്ടെത്തിയിരിക്കുന്നു. അതിനാല്‍, അത്തരം സെന്‍സിറ്റീവ് വിവരങ്ങള്‍ പങ്കിടുന്നത് ടയര്‍ നിര്‍മ്മാതാക്കള്‍ തമ്മിലുള്ള ഏകോപനം എളുപ്പമാക്കിയെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു.

 

അപ്പോളോ ടയേഴ്‌സിന് 425 കോടി രൂപയും എംആര്‍എഫ് ലിമിറ്റഡിന് 622 കോടി രൂപയും സിയറ്റ് ലിമിറ്റഡിന് 252 കോടി രൂപയും സിസിഐ പിഴ ചുമത്തിയപ്പോള്‍ ജെകെ ടയറിന് 309 കോടി രൂപയും ബിര്‍ള ടയേഴ്‌സിന് 178 കോടി രൂപയും പിഴ ചുമത്തി. വ്യവസായ സംഘടനയായ എടിഎംഎയ്ക്ക് റെഗുലേറ്റര്‍ 0.084 കോടി പിഴയും ചുമത്തിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.