Sections

സിറ്റിബാങ്ക് ബിസിനസുകള്‍ ഏറ്റെടുക്കാന്‍ 5 പ്രമുഖ ബാങ്കുകള്‍ മത്സരത്തില്‍ ?

Wednesday, Aug 11, 2021
Reported By admin
CITI BANK,BANKING

15000 കോടി ഡോളര്‍ മൂല്യം കണക്കാക്കുന്നതാണ് സിറ്റിബാങ്കിന്റെ ഇന്ത്യന്‍ റീട്ടെയില്‍ ബാങ്കിങ് ബിസിനസ്.


ഇന്ത്യയില്‍ സിറ്റിബാങ്കിന്റെ റീട്ടെയില്‍ ബാങ്കിങ് ബിസിനസ് ഏറ്റെടുക്കാനുള്ള ശക്തമായ ശ്രമങ്ങളുമായി എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, സിംഗപ്പൂര്‍ ആസ്ഥാനമായ ഡിബിഎസ് ബാങ്ക് എന്നിവ രംഗത്തെത്തി. ആക്സിസ് ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയും ശ്രമം നടത്തുന്നതായി വാര്‍ത്തകളുണ്ട്. 15000 കോടി ഡോളര്‍ മൂല്യം കണക്കാക്കുന്നതാണ് സിറ്റിബാങ്കിന്റെ ഇന്ത്യന്‍ റീട്ടെയില്‍ ബാങ്കിങ് ബിസിനസ്. ബാങ്ക് ശാഖകള്‍ വഴിയും ക്രെഡിറ്റ് കാര്‍ഡ് വഴിയുമാണ് റീട്ടെയില്‍ ബിസിനസ് നടക്കുന്നത്.

2020 മാര്‍ച്ച് വരെ 1.2 ദശലക്ഷം ബാങ്ക് അക്കൗണ്ടുകളും 2.2 ദശലക്ഷം ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ടുകളുമുള്ള 2.9 ദശലക്ഷം റീട്ടെയില്‍ ഉപഭോക്താക്കളാണ് സിറ്റിബാങ്കിന് ഇന്ത്യയിലുള്ളത്.


ഇന്ത്യയുള്‍പ്പെടെ ഏഷ്യയിലെയും യൂറോപ്പിലെയും 13 രാജ്യങ്ങലിലെ റീട്ടെയില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പുറത്തേക്ക് വ്യാപിപ്പിക്കുന്ന കാര്യങ്ങളില്‍ ഏപ്രിലില്‍ തന്നെ സിറ്റി ബാങ്ക് ചില സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ കൂടുതല്‍ പ്രതികരണം ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.