- Trending Now:
അമേരിക്കന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ഫിസ്‌കര്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തുന്നു. ജൂലൈയില്‍ നടക്കുന്ന ആദ്യ അവതരണത്തില്‍ ഓഷ്യന്‍ ഇലക്ട്രിക് SUVയാണ് ഫിസ്‌കര്‍ വില്‍ക്കാനൊരുങ്ങുന്നത്. അതുപോലെ, അടുത്ത വര്‍ഷങ്ങളില്‍ തന്നെ ഇലക്ട്രിക് SUVകള്‍ പ്രാദേശികമായി നിര്‍മ്മിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയിലേക്കുള്ള ടെസ്ലയുടെ വരവ് താത്കാലികമായി നിര്‍ത്തവച്ചതിനു പിന്നാലെയാണ് US സ്റ്റാര്‍ട്ടപ് കമ്പനിയുടെ പ്രഖ്യാപനം. വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് കാറുകളുടെ വിപണി കൂടുമ്പോള്‍, മാര്‍ക്കറ്റില്‍ ഇടംനേടാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് കമ്പനി CEO പറഞ്ഞു. പ്രാദേശികമായി നിര്‍മ്മാണം ആരംഭിക്കുന്നതിനു മുന്‍പ് വണ്ടികള്‍ ഇറക്കുമതി ചെയ്യുന്നത്, രാജ്യത്തുള്ള വണ്ടിയുടെ വിപണനം എങ്ങനെയുണ്ടെന്ന് പരീക്ഷിക്കാനാണ്.
അമേരിക്കയിലുള്ള ഓഷ്യന്റെ റീട്ടെയില്‍ വില 30.5 ലക്ഷം രൂപയാണെങ്കില്‍, രാജ്യത്ത് ഇറക്കുമതി ചെയ്യുമ്പോള്‍ വണ്ടിയുടെ വിലയില്‍ ലോജിസ്റ്റിക് ചിലവും നൂറു ശതമാനം നികുതിയും അധികം വരും. ഇത് ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്നതിലും അധികമാണ്. വണ്ടിയുടെ വില കുറയ്ക്കുന്നതിനും വലിയ വോളിയത്തില്‍ വില്‍ക്കാനും വേണ്ടിയാണ് രാജ്യത്തു നിര്‍മ്മാണം തുടങ്ങാന്‍ പദ്ധതിയിടുന്നതെന്ന് ഫിസ്‌കര്‍ വ്യക്തമാക്കുന്നു.
ഫിസ്‌കറിന്റെ അടുത്ത ഇലക്ട്രിക് വണ്ടിയായ 5 സീറ്റുള്ള PEAR, രാജ്യത്ത് നിര്‍മ്മിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. രാജ്യത്ത് ഈ വണ്ടി 16 ലക്ഷം രൂപയില്‍ താഴെയുള്ള വിലയ്ക്ക് ലഭിക്കുകയാണെ ങ്കില്‍, അത് മാതൃകാപരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയിലെ യൂണിറ്റില്‍ നിര്‍മ്മിച്ച് ഓഷ്യന്‍ SUV ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ മാഗ്‌ന ഇന്റര്‍നാഷണലുമായി ഫിസ്‌കറിന് കരാറുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.