- Trending Now:
കടല്‍ക്ഷോഭം മൂലം വീട് നഷ്ടപ്പെട്ട തീരപ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസാഹയം വിതരണം ചെയ്തു. 45 പേര്‍ക്ക് കൂടിയാണ് ധനസഹായം വിതരണം ചെയ്തത്. അടുത്ത ഘട്ടത്തില്‍ 150 പേര്‍ക്ക് ധനസഹായം കൈമാറുമെന്ന് ചെയ്യുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കടലാക്രമണം മൂലം വീട് നഷ്ടപ്പെട്ടവരെ വാടകവീടുകളിലേക്ക് മാറ്റാനുള്ള ധനസഹായമാണിത്. ആകെ 284 പേര്‍ക്കാണ് വിതരണം ചെയ്യണ്ടത്. മത്സ്യത്തൊഴിലാളികളുടെ നിസഹകരണം മൂലം പദ്ധതി പ്രതിസന്ധിയിലായിരുന്നു.മത്സ്യത്തൊഴിലാളികള്‍ ക്യാമ്പുകളില്‍ കഴിയേണ്ടവരല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ഭാവനസമുച്ചയം ഉടന്‍ നിര്‍മാണം ആരംഭിക്കും. .
കഴിയാവുന്നത്ര വേഗത്തില്‍ എല്ലാവരെയും പുനരധിവാസിപ്പിക്കും. യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഒരു സര്‍ക്കാരും ചെയ്യാത്ത തരത്തിലുള്ള സഹായമാണ് ഓഖി ദുരന്ത സമയത്ത് സര്‍ക്കാര്‍ നല്‍കിയത്. പ്രതിസന്ധികളില്‍ മത്സ്യതൊഴിലാളികള്‍ ഒറ്റക്കല്ലെന്നും സര്‍ക്കാരും ജനങ്ങളും ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.