- Trending Now:
മത്സ്യത്തൊഴിലാളികള്‍ക്ക് സഹായവുമായി സഹകരണ-ഫിഷറീസ് വകുപ്പുകള്‍ സംയുക്തമായി വിവിധ പദ്ധതികളുമായി രംഗത്തുണ്ട്.തീരമേഖലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കാന്‍ സാഫ്(സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍മെന്‍ വിമന്‍) സഹായിക്കുന്നു.
കരകൗശല മേഖലയില്‍ വരുമാനം; സഹായിക്കാന്‍ വിവിധ പദ്ധതികള്‍
... Read More
സാഫ്, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുമായി സഹകരിച്ചാകും പദ്ധതി നടപ്പാക്കുക. സാഫിന്റെ തൊഴിലാളി കൂട്ടായ്മയായ സംയുക്ത ബാധ്യതാ കൂട്ടങ്ങള്‍ക്ക് പരമാവധി ഒമ്പത് ശതമാനം നിരക്കില്‍ 50,000 രൂപവരെ വായ്പ സഹകരണ സംഘം ലഭ്യമാക്കും. ഒരുസംഘം ഒരേസമയം 10 ലക്ഷം രൂപവരെ ഇത്തരത്തില്‍ വിനിയോഗിക്കണമെന്ന് സഹകരണ വകുപ്പ് നിര്‍ദേശം നല്കി.
സോളാർ ഉത്പന്നങ്ങൾക്കും പദ്ധതികൾക്കും ജിഎസ്ടി വർദ്ധനവ്; ഊർജ്ജ പദ്ധതികൾക്ക് തിരിച്ചടി ... Read More
ഒരുവര്‍ഷ കാലാവധിയില്‍, ആഴ്ചത്തവണകളായി തുകയും പലിശയും സാഫ് വഴി തിരിച്ചടയ്ക്കാന്‍ സൗകര്യമുണ്ടാകും. കൂടുതല്‍ പലിശ സബ്സിഡി ലഭ്യമാക്കുന്നത് ഫിഷറീസ് വകുപ്പ് തീരുമാനിക്കും. നിലവില്‍ സാഫും മത്സ്യഫെഡും പലിശരഹിത വായ്പ നല്‍കുന്നുണ്ട്. പലിശക്കാര്‍ മത്സ്യത്തൊഴിലാളികളെ കടക്കെണിയിലാക്കുന്നത് ഒഴിവാക്കാന്‍ പദ്ധതി സഹായകമാകും.തീരമൈത്രി പദ്ധതി വഴിയാണ് ഇത്തരത്തില്‍ പലിശരഹിത വായ്പ നല്‍കുന്നത്.
തീരമൈത്രി പദ്ധതി മത്സ്യത്തൊഴിലാളികളായ വനിതകള്‍ക്ക് നിരവധി തൊഴില്‍ സാധ്യതകളാണ് തുറക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് 1100 ഓളം തൊഴില്‍ സംരഭങ്ങളാണ് പദ്ധതിയുടെ കീഴില്‍ ആരംഭിച്ചത്. അഞ്ചുകോടി രൂപ വരെ പ്രതിമാസ വ്യാപാരം നടക്കുന്നു. ഇതില്‍ രണ്ട് കോടിയോളം രൂപ ശമ്പളയിനത്തില്‍ ചെലവഴിക്കുന്നുണ്ട്. ജില്ലയില്‍ മാത്രം 49 സംരഭങ്ങള്‍ വിജയകരമായി പ്രവര്‍ത്തിച്ചു വരുന്നു.
പദ്ധതി പ്രകാരം രണ്ട് മുതല്‍ നാലു വരെ മത്സ്യത്തൊഴിലാളി വനിതകള്‍ ഉള്‍പ്പെടുന്ന ഒരു യൂണിറ്റിന് തിരിച്ചടവില്ലാത്ത മൂന്നു ലക്ഷം രൂപ വരെ തുകയനുവദിക്കും. ടൈലറിംഗ് യൂണിറ്റ്, പലചരക്കു കട, ഹോട്ടല്‍, ബ്യൂട്ടി പാര്‍ലര്‍, കാറ്ററിംഗ് സര്‍വീസ്, ഫ്ളോര്‍ മില്ല് തുടങ്ങിയ വൈവിധ്യമാര്‍ന്ന തൊഴിലവസരങ്ങളിലേക്കാണ് തീരദേശ മേഖലയിലെ വനിതകള്‍ മുന്നിട്ടിറങ്ങുന്നത്. തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സാഫിന്റെ നേതൃത്വത്തില്‍ മാനേജ്മെന്റ് ട്രെയ്നിങ്ങും അച്ചീവ്മെന്റ് മോട്ടിവേഷന്‍ ട്രെയ്നിങ്ങുമുള്പ്പെടെ പഞ്ചദിന പരിശീലനം നല്കി വരുന്നുണ്ട്. തൊഴില്‍ സംരഭത്തിന് പ്രൊഫഷണല്‍ മുഖം കൈവരിക്കുന്നതിന് ഈ പരിശീലനം വളരെയധികം സഹായകമാവുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.