- Trending Now:
ലോട്ടറിയെപ്പോഴും അപ്രതീക്ഷിത സമ്മാനമായി മാറുകയാണ് പതിവ്.അതുപോലൊരു കഥയാണ് മൈനാഗപ്പള്ളി ഷാനവാസ് മന്‍സിലില്‍ പൂക്കുഞ്ഞിനെ തേടിയെത്തിയത്. കേരള അക്ഷയ ലോട്ടറിയുടെ ടിക്കറ്റെടുത്തത് ഒരു മണിക്ക് രണ്ട് മണിക്ക് പൂക്കുഞ്ഞിന്റെ വീട്ടില്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസെത്തി. അതിന്റെ മാനസിക പ്രയാസത്തിലായിരുന്ന പൂക്കുഞ്ഞിനെ തേടി മൂന്നരയോടെ ലോട്ടറിയടിച്ച വാര്‍ത്തയെത്തി.70 ലക്ഷം രൂപയുടെ ലോട്ടറിയാണ് പൂക്കുഞ്ഞിന് ലഭിച്ചത്.
ബൈക്കില്‍ സഞ്ചരിച്ച് മീന്‍ വിറ്റാണ് കുടുംബം പോറ്റിവന്നത്. പതിവുപോലെ മീന്‍വിറ്റുവരുന്ന വഴിയില്‍ മൈനാഗപ്പള്ളി പ്ലാമൂട്ടില്‍ ചന്തയില്‍ ചെറിയതട്ടില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികന്റെ കൈയില്‍ നിന്നാണ് ഈ ടിക്കറ്റെടുത്തത്. അവിടെ നിന്ന് നേരേ വീട്ടിലെത്തിയപ്പോഴാണ് അല്പം കഴിഞ്ഞപ്പോള്‍ കൈയില്‍ കിട്ടിയത് കോര്‍പ്പറേഷന്‍ ബാങ്ക് കരുനാഗപ്പള്ളി കുറ്റിവട്ടം ശാഖയുടെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസ് കിട്ടിയത്. വീടുവയ്ക്കുന്നതിന് ബാങ്കില്‍ നിന്ന് എട്ടുവര്‍ഷം മുമ്പ് 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി ഒന്‍പതുലക്ഷത്തിലെത്തി.
ആകെ വിഷമിച്ചിരുന്ന സമയത്താണ് ലോട്ടറി അടിച്ച വാര്‍ത്ത പൂക്കുഞ്ഞിനെ തേടിയെത്തിയത്. എ.ഇസഡ്. 907042 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. ആദ്യം വിശ്വസിക്കാന്‍ പ്രയാസമായിരുന്നെന്നും എന്നാല്‍ ആപത്ത്ഘട്ടത്തില്‍ സഹായിച്ച ദൈവത്തിന് നന്ദി പറയുകയാണെന്നും പൂക്കുഞ്ഞ് പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.