Sections

വിഷം ചേര്‍ക്കാത്ത മീന് വേണം; കുറഞ്ഞ മുതല്‍ മുടക്കില്‍ ലാഭം കൊയ്യാന്‍ മത്സ്യക്കൃഷി

Thursday, Oct 07, 2021
Reported By admin
fish farming

മീന്‍ വളര്‍ത്തലിലൂടെ പ്രതിമാസം നല്ലൊരു തുക ആദായം നേടാം
 

വിഷം ചേര്‍ത്തത്തും രാസലായനികളില്‍ മുങ്ങിയും ദിവസങ്ങളുടെ പഴക്കത്തിലുമാണ് നമ്മുടെ നാട്ടില്‍ മത്സ്യങ്ങള്‍ വിപണികളിലെത്തുന്നത്.അതുകൊണ്ട് തന്നെ ആരോഗ്യത്തെ കുറിച്ച് ബോധവാന്മാരായ ജനങ്ങള്‍ സുരക്ഷിതമായ വളര്‍ത്തു മീന്‍ വാങ്ങാന്‍ ഇപ്പോള്‍ മടികാണിക്കില്ല.മീന്‍ വളര്‍ത്തലിലൂടെ പ്രതിമാസം നല്ലൊരു തുക സമ്പാദിക്കുന്നവരുണ്ട്. വീടിനോട് അനുബന്ധിച്ച് കുളം നിര്‍മിച്ചും ടെറസില്‍ മീന്‍ വളര്‍ത്തിയും ഒക്കെ ആദായം നേടാന്‍ ആകും. വലിയ മീന്‍കുളം ഒന്നുമില്ലാതെ അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തിയും നല്ലൊരു തുക സമ്പാദിക്കുന്നവരുണ്ട് . കൊവിഡ് കാലത്ത് മറ്റ് വരുമാനം നിലച്ചപ്പോള്‍ മത്സ്യകൃഷിയിലേക്ക് തിരിഞ്ഞ് മികച്ച വരുമാന മാര്‍ഗം കണ്ടെത്തിയവരും കുറവല്ല.

ഭക്ഷ്യയോഗ്യമായ മത്സ്യമാണ് കൃഷി ചെയ്യേണ്ടതെങ്കില്‍ അതിുള്ള സൗകര്യങ്ങള്‍ ഉണ്ടോയെന്ന് ആലോചിക്കേണ്ടതാണ്. ഇടത്തരം കുളങ്ങള്‍, പാറമടകള്‍, ഇഷ്ടികക്കുളങ്ങള്‍, പാടങ്ങള്‍, ദികള്‍, തടാകങ്ങള്‍, ജലസംഭരണികള്‍ എന്നിവിടങ്ങളില്‍ മത്സ്യകൃഷി ചെയ്യാം. 

കുളങ്ങളിലും ടാങ്കുകളിലും തിലോപി, അസംവാള, രോഹു, കട്‌ല തുടങ്ങിയ മീനുകളാണ് മിക്കവരും.വളര്‍ത്തുന്നത്. മത്സ്യക്കൃഷിയില്‍ അസംവാളയാണ് ലാഭകരം എന്നും പറയപ്പെടുന്നു. 9-10 കിലോ വരെ തൂക്കം വക്കുന്ന മീനുകളാണിവ. വീടിനു സമീപം ടാര്‍പ്പകുളങ്ങള്‍ ഉണ്ടാക്കിയും മത്സ്യകൃഷി പരീക്ഷിക്കാം. അതല്ല ടെറസില്‍ കൃതൃമ കുളം ഉണ്ടാക്കി മീന്‍ വളര്‍ത്താന്‍ തയ്യാറാണെങ്കില്‍ ഇതില്‍ നിന്നും ലഭിക്കും മികച്ച വരുമാനം.ഗിഫ്റ്റ് തിലോപ്പിയകള്‍ക്ക് കിലോയ്ക്ക് 250 രൂപ വരെ വില ലഭിക്കും.

നമ്മുടെ ആവശ്യം, മത്സ്യവിത്തിന്റെ ലഭ്യത, സ്ഥിതി, നിലവിലുള്ളതോ വൈകാതെ ലഭ്യമാക്കാന്‍ സാധിക്കുന്നതോ ആയ കാര്‍ഷിക സൗകര്യങ്ങള്‍, ഉത്പന്നത്തിന്റെ ഡിമാന്‍ഡ്, സ്ഥലത്തിന്റെ കിടപ്പും വിസ്തൃതിയും എന്നിവ അുസരിച്ചാണ് ഏതു തരം മത്സ്യക്കൃഷിയെന്നു തീരുമാനിക്കേണ്ടത്.

ചെറുകുളങ്ങള്‍, ടാങ്കുകള്‍-സിമിന്റ്/ഫെറോസിമന്റ്, സില്‍പോളിന്‍ കുളങ്ങള്‍ ശുദ്ധജലലഭ്യത എന്നിവയുണ്ടെങ്കില്‍ ചെറുകിട അലങ്കാരമത്സ്യകൃഷി തുടങ്ങാം.

രണ്ടു സെന്റില്‍ കുറയാത്ത സ്ഥലത്ത് മീന്‍കുളങ്ങള്‍ നിര്‍മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 50,000 രൂപ വരെ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ട്. പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് 100 ശതമാനവും പട്ടിക ജാതി വിഭാകത്തിന് 80 ശതമാനവും സബ്‌സിഡി ലഭിക്കും. മറ്റ് വിഭാഗങ്ങള്‍ക്ക് 40 ശതമാനമാണ് സബ്‌സിഡിയായി നല്‍കുക. മൊത്തം ചെലവിന്റെ നിശ്ചിത ശതമാനം അല്ലെങ്കില്‍ പരമാവധി 49,200 രൂപയാണ് സാധാരണ വിഭാഗക്കാര്‍ക്ക് ലഭിക്കുക.കുളം നിര്‍മാണവും മത്സ്യവിത്തുകളും തീറ്റയും ഉള്‍പ്പെടെ 1.2 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കാം. പട്ടിക വര്‍ഗക്കാര്‍ക്ക് മുഴുവന്‍ തുകയും സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിക്കും


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.