- Trending Now:
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന കാർപ്പ് ഫാമിങ് സ്‌കീമിൽ ഉൾപ്പെട്ട കർഷകർക്കുള്ള മത്സ്യക്കുഞ്ഞുങ്ങളുടെ കോട്ടയം ജില്ലയിലെ ആദ്യഘട്ട വിതരണം കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര നിർഹിച്ചു. 6.2 ഹെക്ടറിൽ മത്സ്യകൃഷി നടത്താനാശ്യമായിട്ടുള്ള 31000 മത്സ്യക്കുഞ്ഞുങ്ങളെയാണ് 54 കർഷകർക്ക് വിതരണം ചെയ്തത്. കട്ല,രോഹു, സൈപ്പർനെസ്സ് എന്നീ മത്സ്യങ്ങളെയാണ് കാർപ്പ് സ്‌കീമിൽ ഉൾപ്പെടുത്തി വിതരണം ചെയ്തത്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതാ മോഹനൻ, സ്ഥിരം സമിതി അധ്യക്ഷരായ ചെയർമാൻമാരായ സച്ചിൻ സദാശിവൻ, ബിൻസി സാവിയോ, ആൻസി സഖറിയാസ് പഞ്ചായത്തംഗം ജയ്മോൾ റോബർട്ട്, ഫിഷറീസ് വകുപ്പു പ്രമോട്ടർ ജൈനമ്മ അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.