Sections

ഗെയിം ഡെവലപർ കോൺഫറൻസിൽ ആദ്യമായി ഇന്ത്യൻ പവിലിയൻ

Saturday, Mar 23, 2024
Reported By Admin
Winzo

കൊച്ചി: ഗെയിം ഡെവലപർ കോൺഫറൻസിൽ ഇതാദ്യമായി ആരംഭിച്ച ഇന്ത്യൻ പവിലിയൻ സാന് ഫ്രാന്സിസ്കോ ഇന്ത്യൻ കോൺസലേറ്റിലെ കോൺസൽ ജനറൽ ഡോ. കെ ശ്രീകാർ റെഡ്ഡിയും ഡെപ്യൂട്ടി കോൺസൽ ജനറൽ രാകേഷ് അദ്ലാഖും യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ട്ണർ ഫോറം പ്രസിഡൻറും സിഇഒയുമായ ഡോ. മുകേഷ് ആഘിയും അടക്കമുള്ളവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വലിയ ഗെയിമിങ് സ്ഥാപനമായ വിൻസോ ഇന്ത്യ ഗെയിം ഡെവലപർ കോൺഫറൻസുമായി ചേർന്നാണ് പവലിയിൻ സ്ഥാപിച്ചത്. വിവിധങ്ങളായ ഗെയിമിങ് സംവിധാനങ്ങളുമായുള്ള ഇന്ത്യയിൽ നിന്നുള്ള സ്ഥാപനങ്ങളുടെ മുന്നേറ്റമാണ് ഈ പവിലിയൻ അവതരിപ്പിക്കുന്നത്.

ഗെയിമിങ് സംവിധാനങ്ങളിലെ ഇന്ത്യയുടെ സാങ്കേതികവിദ്യാ മുന്നേറ്റവും പുതുമകളും സാക്ഷ്യപ്പെടുത്തുന്നതാണ് കോൺഫറൻസിലെ ഇന്ത്യയുടെ പങ്കാളിത്തമെന്ന് വിൻസോ സഹസ്ഥാപകൻ പവൻ നന്ദ പറഞ്ഞു.

Gaming India Pavilion

ഇന്ത്യാ-അമേരിക്കാ ബന്ധത്തിലെ നിർണായക നാഴികക്കല്ലാണ് ഇന്ത്യ പവിലിയൻറെ ഉദ്ഘാടനമെന്ന് ഡോ. മുകേഷ് ആഘി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.