- Trending Now:
മിഡില്‍ ഈസ്റ്റില്‍ ക്രിപ്‌റ്റോകറന്‍സിയില്‍ ആദ്യമായി ഫീസ് അടയ്ക്കാന്‍ അനുവാദം നല്‍കി ദുബായ്. ദുബായിലെ ഒരു സ്‌കൂളും നിയമ സ്ഥാപനങ്ങളുമാണ് തങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസ് ക്രിപ്റ്റോ കറന്‍സി രൂപത്തില്‍ നല്‍കാന്‍ ഉപയോക്താക്കള്‍ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്.ആഗോളതലത്തില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി സ്ഥാപനങ്ങളും ഡിജിറ്റല്‍ സൊല്യൂഷനുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിന്റെ പ്രതിഫലനമാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിപ്റ്റോ കറന്‍സി മേഖലയില്‍ ശക്തമായ നിയമനിര്‍മാണ് യുഎഇയും ദുബായ് ഭരണകൂടവും നടപ്പിലാക്കിയിരിക്കുന്നത്. മറ്റു പല കമ്പനികളും വരും ദിവസങ്ങളില്‍ ഈ രീതിയിലേക്ക് മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ക്രിപ്റ്റോ കറന്‍സി കമ്പോളത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിക്കുന്ന മേഖലയാണ് മിഡിലീസ്റ്റ് രാജ്യങ്ങള്‍. ഈ മേഖലയിലെ ആഗോള വ്യാപാരത്തിന്റെ ഏഴ് ശതമാനവും നടക്കുന്നത് മിഡിലീസ്റ്റ് രാജ്യങ്ങളിലാണെന്നാണ് കണക്കുകള്‍. ആഗോള ഡിജിറ്റല്‍ കറന്‍സി പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് ക്രിപ്റ്റോ കറന്‍സി രൂപത്തില്‍ നടക്കുന്ന സാമ്പത്തിക ഇടപാടുകള്‍ സ്വമേധയാ യുഎഇ ദിര്‍ഹമിലേക്ക് മാറ്റുന്നതാണ് സംവിധാനം. ദുബായ് ഭരണകൂടം രൂപീകരിച്ച വെര്‍ച്വല്‍ അസറ്റ് റെഗുലേറ്ററി അതോറിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്രിപ്റ്റോ സെന്ററുകള്‍ ഇക്കാര്യത്തില്‍ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദഗ്ധര്‍ അറിയിച്ചു.
ദുബായിലെ സിറ്റിസണ്‍ സ്‌കൂളാണ് കുട്ടികളുടെ ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെയുള്ളവ ക്രിപ്റ്റോ കറന്‍സിയായി അടയ്ക്കാന്‍ രക്ഷിതാക്കള്‍ക്ക് അവസരം നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം സപ്തംബര്‍ മുതല്‍ പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന സ്‌കൂളാണിത്. ബിറ്റ്കോയിന്‍, എതെറിയം തുടങ്ങിയ പ്രധാന ക്രിപ്റ്റോ കറന്‍സികളെല്ലാം സ്വീകരിക്കുന്നതിനുള്ള സംവിധാനമാണ് സ്‌കൂള്‍ ഒരുക്കിയിരിക്കുന്നത്.
Story highlight: Availing the new payment option is a soon to launch Dubai school, which has become the first in the Middle East to accept cryptocurrencies for tuition fee payments. Citizens school, which is set to open its doors in September 2022, has announced that it will accept cryptocurrency as a mode of payment.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.