വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോഴും നിർത്തിയിടുമ്പോഴുമെല്ലാം തീപിടിക്കുകയും സ്ഫോടനത്തോടു കൂടി പൊട്ടിത്തെറിക്കുകയും ചെയ്യുന്നതിന് അധികൃതർ ചൂണ്ടിക്കാണിക്കുന്ന കാരണങ്ങൾ ഇപ്രകാരം:
- പെട്രോൾ, എൽ.പി.ജി, സി.എൻ.ജി ഗ്യാസ്, മറ്റ് ഇന്ധനങ്ങളുടെ ചോർച്ച.
- അനധികൃത ലൈറ്റ് ഫിറ്റിങ്, ഫോഗ് ലാമ്പ് ഫിറ്റിങ്, സ്പീക്കർ എന്നിവ അധികമായും,അംഗീകാരമില്ലാതെയും വാഹനങ്ങളിൽ ഘടിപ്പിക്കുന്നത്.
- നിലവിലുള്ളവയ്ക്ക് പുറമേ നിലവാരമില്ലാത്ത കൂടുതൽ വയറുകൾ വാഹനങ്ങളിൽ പിടിപ്പിക്കുന്നതുമൂലം ഓവർലോഡിന് കാരണമാവുന്നതും വയറുകൾ ഷോട്ടാവുന്നതിനാലും തീപിടുത്തമുണ്ടാവാം.
- എൻജിൻ ഓയിൽ ഇല്ലാതെ വാഹനം ഓടിക്കുന്നതും ചൂടു വർധിപ്പിക്കുന്നതിനും എൻജിന് തകരാറുണ്ടാക്കുന്നതിനും കാരണമാവുന്നു. വാട്ടർ കൂളിങ് സിസ്റ്റത്തിനകത്ത് ലീക്കേജ് വരുന്നതും കൂളന്റ് ഉപയോഗിക്കാതിരിക്കുന്നതും ചൂട് വർധിപ്പിക്കുന്നതിനും അപകടം ഉണ്ടാകുന്നതിനും കാരണമാകുന്നു.
- ഫ്യൂസ് ശരിയല്ലാത്ത രീതിയിലാണെങ്കിലും ഫ്യൂസിന് പകരം കമ്പി കൊണ്ട് കെട്ടുന്നതും അപകടമുണ്ടാക്കും.
- ശരിയായ രീതിയിൽ എ.സി സർവീസ് ചെയ്തില്ലെങ്കിലും എ.സിയിലെ കംപ്രസറിന് ഓവർലോഡ് വരുന്നതോ തകരാർ ആവുന്നതോ അമിതമായി ചൂടാകുന്നതിനും അപകടമുണ്ടാവുന്നതിനും കാരണമാവുന്നു.
- ശരിയായ രീതിയിൽ ഓയിൽ, വെള്ളം, കൃത്യമായ ഇടവേളകളിലെ പരിശോധന എന്നിവ ഇല്ലെങ്കിൽ തീ പിടുത്ത സാധ്യത കൂടുന്നു.
- വാഹനങ്ങളിൽ എളുപ്പത്തിൽ കത്തിപ്പടരാൻ സാധ്യതയുള്ള വസ്തുക്കളുടെ സാന്നിധ്യം തീപിടുത്തത്തിന് കാരണമാകുന്നു.
- ബാറ്ററിയിൽ നിന്നും ഉണ്ടാകുന്ന ഷോർട്ട് സർക്യൂട്ട് തീപിടുത്തത്തിന് നിമിത്തമാകുന്നു.
- ഒരു ഡ്രൈവർ എപ്പോഴും വാഹനത്തിലെ ഡാഷ്ബോർഡിൽ ഉള്ള എമർജൻസി വാണിങ് ലാമ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കണം. വാണിങ് ലാമ്പുകൾ തെളിഞ്ഞിരിക്കുന്നെങ്കിൽ, ആയത് ശരിയാക്കിയതിന് ശേഷം യാത്ര തിരിക്കുക.
മേൽ പറഞ്ഞവയിൽ പ്രത്യേക ശ്രദ്ധ പുലർത്തുന്ന പക്ഷം അപ്രതീക്ഷിതമായുണ്ടാകുന്ന ഇത്തരം അപകടങ്ങളിൽനിന്നും രക്ഷ നേടാവുന്നതാണ്.
വിവരങ്ങൾ നൽകിയത്: ടി.എം ജേഴ്സൺ, ആർ.ടി.ഒ പാലക്കാട്/ ടി. അനൂപ്, ഫയർ ആൻഡ് റസക്യു ജില്ലാ ഓഫീസർ പാലക്കാട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.