Sections

ഏതാണ് മികച്ച സൈക്കിള്‍? കോസ്മിക്കോ അല്ലെങ്കില്‍ ഫയര്‍ഫോക്‌സോ?

Monday, Nov 08, 2021
Reported By Ambu Senan
cosmic

പഴയ കാലത്ത് നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ പലരും ഗിയര്‍ സൈക്കിളുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്

 

സൈക്കിള്‍ നമ്മള്‍ ഇപ്പോള്‍ വാങ്ങാന്‍ പോയാല്‍ ഒരു നൂറു കാര്യം ശ്രദ്ധിക്കും. കാരണം പഴയത് പോലെ അല്ല. ഇപ്പോള്‍ സൈക്കിളിന്റെ വില പതിനാറായിരം രൂപയിലാണ് തുടങ്ങുന്നത് തന്നെ. പഴയ കാലത്ത് നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ പലരും ഗിയര്‍ സൈക്കിളുകളിലേക്ക് തിരിഞ്ഞിട്ടുണ്ട്. 

ഗിയര്‍ സൈക്കിളുകളിലെ ഇടത്തരം റേഞ്ചില്‍ വരുന്ന രണ്ടു സൈക്കിളിന്റെ താരതമ്യമാണ് 'ന്യൂ ടു ദി ബ്ലോക്കില്‍' നടത്തുന്നത്. ഫയര്‍ഫോക്‌സ്, കോസ്മിക് എന്നീ രണ്ടു ബ്രാന്‍ഡുകളാണ് താരതമ്യം ചെയ്യുന്നത്. ഏത് സൈക്കിളാണ് ഉപയോഗിക്കാന്‍ എളുപ്പം? രണ്ടിന്റെയും വില വിവരങ്ങള്‍ തുടങ്ങി സൈക്കിള്‍ വാങ്ങാന്‍ പോകുന്ന ഏതൊരാളും തീര്‍ച്ചയായും കാണണം ഈ വീഡിയോ. തിരുവനന്തപുരം പട്ടത്തുള്ള 'Just Buy Cycles' എന്ന കടയാണ് ഇതിനായി അവസരമൊരുക്കിയത്.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.