- Trending Now:
ഇപ്പോള്‍ യാത്ര ചെയ്യുകയും പിന്നീട് പണം നല്‍കുകയും ചെയ്യുക എന്നതാണിത്
പുതിയ സൗകര്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിന്‍ടെക് കമ്പനികള്‍. ട്രാവല്‍ നൗ പേ ലേറ്റര്‍ അഥവാ ടിഎന്‍പിഎല്‍ എന്നതാണ് ആശയം. ഈ ഐഡിയയും ലളിതമാണ്. ഇപ്പോള്‍ യാത്ര ചെയ്യുകയും പിന്നീട് പണം നല്‍കുകയും ചെയ്യുക എന്നതാണിത്. ലളിതമായി പറഞ്ഞാല്‍ യാത്ര പോവാന്‍ ലോണ്‍ നല്‍കുക എന്ന ബിസിനസ് മോഡലാണിത്.
വായ്പ എടുക്കാനുള്ള നടപടിക്രമങ്ങള്‍ പലപ്പോഴും ആളുകളെ ഭീതിയിലാക്കാറുണ്ട്. ഇത് ഒഴിവാക്കാനായി പല പേരുകളിലാണ് ഇക്കാലത്ത് വായ്പകള്‍ അറിയപ്പെടുന്നത്. താന്‍ കടമെടുക്കുന്നു എന്ന് ഒറ്റയടിക്ക് വായ്പക്കാരന് തോന്നല്‍ വരികയുമില്ല. ബിഎന്‍പിഎല്‍ പദ്ധതി ഉപയോഗിക്കുന്നവര്‍ക്ക് അതിന്റെ ഒരു പതിപ്പാണ് ടിഎന്‍പിഎല്‍ എന്ന് വ്യക്തമാകും.
ഒരു സ്വപ്നയാത്ര സാധ്യമാക്കുന്ന ദ്രുതഗതിയിലുള്ള വായ്പകള്‍ ട്രാവല്‍ നൗ പേ ലേറ്റര്‍ സൗകര്യത്തിലൂടെ ലഭിക്കുന്നു. ടൂറിസ്റ്റുകളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെ നിരവധി ഫിനാന്‍സ് കമ്പനികള്‍ ടിഎന്‍പിഎല്‍ പദ്ധതി നടപ്പാക്കിയിരിക്കുന്നു.
ഒരു യാത്ര പോകുമ്പോള്‍ ആവശ്യമായ പണം ലഭ്യമാക്കുകയാണ് ഈ സ്‌കീമിലൂടെ ചെയ്യുന്നത്. പിന്നീട് ഇത് സൗകര്യപ്രദമായ തവണകളായി തിരിച്ചടയ്ക്കാം. ഭാഗികമായി തിരിച്ചടവ് നടത്താനും സൗകര്യങ്ങള്‍ ലഭിക്കും. നിശ്ചിത കാലയളവിനുള്ളില്‍ തിരിച്ചടവ് നടത്താന്‍ സഹായകമായ ഓപ്ഷനുകളോടെയാണ് ഇത്തരം വായ്പകള്‍ ലഭിക്കുന്നത്.
ഇത്തരം ലോണുകളില്‍ നോ കോസ്റ്റ് ഇഎംഐ സൗകര്യം ലഭ്യമാണ്. വായ്പ എടുത്ത തുക,തിരിച്ചടവ് കാലാവധി എന്നിവ അടിസ്ഥാനമാക്കി പലിശ സഹിതം തിരിച്ചടവ് നടത്താനും സാധിക്കും. എന്നാല്‍ ഫിന്‍ടെക് കമ്പനികളില്‍ നിന്നും ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അംഗീകാരവും, വിശ്വാസ്യതയും ഉള്ള സ്ഥാപനങ്ങളെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.