Sections

ആമസോണിന് വന്‍ തിരിച്ചടി; 200 കോടി രൂപ പിഴ

Saturday, Dec 18, 2021
Reported By Admin
amazon

ആമസോണ്‍ തങ്ങളുടെ കരാറിന്റെ പ്രധാന ഭാഗങ്ങള്‍ മറച്ചുവെച്ചതായി ഫ്യൂച്വര്‍ ഗ്രൂപ്പ് സിസിഐയോട് പരാതിപ്പെട്ടു

 

ഫ്യൂച്ചര്‍ ഗ്രൂപ്പുമായുള്ള ഇടപാടില്‍ അമേരിക്കന്‍ ഇ കൊമേഴ്സ് ഭീമന്‍ ആമസോണിന് വന്‍ തിരിച്ചടി. 2019ല്‍ ഉണ്ടാക്കിയ ഫ്യൂച്ചര്‍ ഗ്രൂപ്പ്-ആമസോണ്‍ കരാര്‍ റദ്ദാക്കിയ കോംപറ്റിഷന്‍ കമ്മിഷന്‍ (സിസിഐ) ആമസോണിന് 200 കോടി രൂപ പിഴ ചുമത്തി. വിവരങ്ങള്‍ മറച്ചുവച്ചെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി.

'2019 കരാറിന്റെ 'യഥാര്‍ത്ഥ ലക്ഷ്യവും വിശദാംശങ്ങളും' ആമസോണ്‍ മറച്ചുവെക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്തതായി സിസിഐ ഉത്തരവില്‍ പറയുന്നു. ഫൂച്വര്‍ കൂപ്പണ്‍സ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിലൂടെ മാതൃ സ്ഥാപനമായ ഫ്യൂച്വര്‍ റീട്ടെയില്‍ ലിമിറ്റഡിനെ പരോക്ഷമായി നിയന്ത്രിക്കാനുള്ള ലക്ഷ്യം വെളിപ്പെടുത്തിയില്ലെന്ന പരാതിയാണ് ആമസോണിനെതിരെ ഉയര്‍ന്നത്. 

കഴിഞ്ഞ വര്‍ഷം 24,500 കോടി രൂപയ്ക്ക് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന് സ്വത്തുക്കള്‍ വില്‍ക്കാന്‍ ഫ്യൂച്വര്‍ ഗ്രൂപ്പ് സമ്മതിച്ചതിനെ തുടര്‍ന്ന് ആമസോണും ഫ്യൂച്വര്‍ ഗ്രൂപ്പും കോടതികളില്‍ നിയമപോരാട്ടം തുടരുന്നതിനിടെയാണ് സിസിഐയുടെ നടപടി. ഫ്യൂച്വര്‍ കൂപ്പണ്‍സ്‌ ലിമിറ്റഡ് വാങ്ങാന്‍ അനുമതി തേടുന്നതിനിടെ ആമസോണ്‍ തങ്ങളുടെ കരാറിന്റെ പ്രധാന ഭാഗങ്ങള്‍ മറച്ചുവെച്ചതായി ഫ്യൂച്വര്‍ ഗ്രൂപ്പ് സിസിഐയോട് പരാതിപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.