Sections

ഫിൻകെയർ സ്‌മോൾ ഫിനാൻസ് ബാങ്ക് ഐപിഒയ്ക്ക്

Wednesday, May 03, 2023
Reported By Admin
IPO

ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി വിൽപനയ്ക്ക് അനുമതി തേടി


കൊച്ചി: രാജ്യത്ത് ബാങ്കിങ് സേവനങ്ങൾ എത്തിയിട്ടില്ലാത്തതും വേണ്ടത്ര ലഭ്യമല്ലാത്തതുമായ പ്രത്യേകിച്ച് ഗ്രാമീണ, അർദ്ധനഗര മേഖലകളിൽ സേവനം ലഭ്യമാക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

പത്ത് രൂപ മുഖവിലയുള്ള 625 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും 17,000,000 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.