- Trending Now:
പരമാവധി 15 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള പ്രൊജക്ടുകള്‍ ആയിരിക്കണം
പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങളായിട്ടുള്ള സ്വാശ്രയ സംഘങ്ങള്‍ക്കും, വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് പ്രൊജക്ട് റിപ്പോര്‍ട്ടിന്റ അടിസ്ഥാനത്തില്‍ ധനസഹായം അനുവദിക്കുന്നതിന് സ്വാശ്രയ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.പത്തോ അതില്‍ കൂടുതലോ പട്ടികജാതി സമുദായ അംഗങ്ങള്‍ ചേര്‍ന്ന് രൂപികരിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ക്കും 80% മോ അതില്‍ മുകളിലോ പട്ടികജാതി വിഭാഗക്കാര്‍ അംഗങ്ങള്‍ ആയിട്ടുള്ള വനിതാ സ്വാശ്രയ സംഘങ്ങള്‍ക്കും സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിക്കാം.
പരമാവധി 15 ലക്ഷം രൂപ വരെ മുതല്‍ മുടക്കുള്ള പ്രൊജക്ടുകള്‍ ആയിരിക്കണം.മുതല്‍ മുടക്കിന്റെ 25% ബാങ്ക് വായ്പ മുഖേന സ്വരൂപിക്കേണ്ടതാണ്. സ്വാശ്രയ സംഘം രൂപികരിച്ച് ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള സ്വാശ്രയ സംഘങ്ങളുടെ പ്രൊജക്ട് മാത്രമേ പരിഗണിക്കുകയുള്ളൂ. താല്‍പര്യമുള്ള സ്വാശ്രയ സംഘങ്ങള്‍ ഡിസംബര്‍ 5 ന് മുമ്പായി ഇടുക്കി ജില്ലാ പട്ടികജാതി വികസന ആഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 04862 296297
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.