- Trending Now:
തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങളിലായാണ് ധനസഹായം നൽകുന്നത്
തടിയുൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് ധനസഹായ പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമികളിൽ ശോഷിക്കുന്ന തടിയുൽപ്പാദനം വർദ്ധിപ്പിക്കുക, സാധാരണ ഉൽപ്പാദിപ്പിക്കുന്ന തടിയിനങ്ങളിൽ സ്വയം പര്യാപ്തത കൈവരിക്കുക, അതുവഴി ഭൂവുടമകൾക്ക് അധിക വരുമാനം ലഭിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പിലാക്കുന്നത്.
സ്വകാര്യ ഭൂമിയിൽ തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, വീട്ടി, കമ്പകം, കുമ്പിൾ, തേമ്പാവ്, കുന്നിവാക എന്നീ വൃക്ഷങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി. ഒന്ന് മുതൽ രണ്ട് വർഷം വരെ പ്രായമുളള തൈകളുടെ എണ്ണമനുസരിച്ച് മൂന്ന് തലങ്ങളിലായാണ് ധനസഹായം നൽകുന്നത്. അതായത്, 50 തൈകൾ മുതൽ 200 തൈകൾ വരെ തൈ ഒന്നിന് 50 രൂപാ നിരക്കിലും, 201 മുതൽ 400 എണ്ണം തൈകൾക്ക് തൈ ഒന്നിന് 40 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10000 രൂപ), 401 മുതൽ 625 എണ്ണം തൈകൾക്ക് തൈ ഒന്നിന് 30 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധന സഹായം 16,000 രൂപ) ധനസഹായം നൽകും.
കൂടുതൽ വിവരങ്ങളും, അപേക്ഷ ഫോമും ലഭിക്കാൻ കാസർകോട് സാമൂഹ്യ വനവൽക്കരണ വിഭാഗം ഓഫീസിൽ ബന്ധപ്പെടുകയോ, വനം വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. പൂരിപ്പിച്ച അപേക്ഷ ജൂലൈ 31നകം സാമൂഹ്യ വനവൽകരണ വിഭാഗത്തിന്റെ ഉദയഗിരി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഓഫീസിലോ, ഹൊസ്ദുർഗ് , ഉദയഗിരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസുകളിലോ നൽകാം. ബന്ധപ്പെടേണ്ട നമ്പർ: 04994-255 234, 8547603836, 9447979152 , 8547603838.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.