- Trending Now:
കേരളത്തില്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്ന ഒരുപാട് കര്‍ഷകരുണ്ട്.ക്ഷീര കര്‍ഷകര്‍ ഇന്നു നേരിടുന്ന പ്രധാന വെല്ലുവിളി ഉയരുന്ന തീറ്റചെലവാണ്.പാലുല്പാദനത്തിലെ 80 ശതമാനത്തോളം വരും തീറ്റ ഇനത്തില്‍ ചിലവാകുന്ന തുക.വളരെയധികം നാരുകള്‍ അടങ്ങിയ വൈക്കോല്‍,പച്ചപുല്ല് മുതയായ പരുഷാഹാരം ഇവ രണ്ടും സന്തുലിതമായി നല്കിയെങ്കില്‍ മാത്രമേ മികച്ച പാലുല്പാദനം ലഭിക്കുകയുള്ളൂ.പശുവിന്റെ ഊര്‍ജ്ജത്തിന്റെ ഏറിയ പങ്കും താരതമ്യേനെ വില കുറഞ്ഞതും സുലഭമായതുമായ പച്ചപുല്‍ വൈക്കോല്‍ മുതലായവയില്‍ നിന്നും ലഭിക്കുന്ന പക്ഷം പശു വളര്‍ത്തല്‍ ലാഭകരമാക്കാം.എന്നാല്‍ നെല്‍കൃഷിയുടെ വ്യാപ്തി കുറഞ്ഞത് വൈക്കോല്‍ ലഭ്യതക്കു തടസ്സമാകുന്നുണ്ട്.കൂടാതെ വലിയ പറമ്പുകള്‍ അപ്രത്യക്ഷമായത് പച്ചപുല്ലു ലഭിക്കുന്നതിനും വിഘാതമായി.ഈ ഒരു പ്രതിസന്ധിക്ക് പരിഹാരം ആണ് സങ്കര ഇനം തീറ്റപുല്‍ കൃഷി.
തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായും പറമ്പുകളില്‍ തനിവിളയായും കൃഷി ചെയ്യാവുന്നതും പോഷകമൂല്യങ്ങള്‍ ഉയര്‍ന്നതോതില്‍ ഉള്ളതുമായ വിവിധ ഇനം സങ്കര ഇനംതീറ്റപുല്ലുകള്‍ ഇന്ന് കാര്‍ഷിക സര്‍വ്വകലാശാലകള്‍ വികസിപ്പിച്ചിട്ടുണ്ട്.
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണാണ് തീറ്റപ്പുല്‍കൃഷിക്ക് അനുയോജ്യം. നിലം നന്നായി ഉഴുതു നന്നായി ജൈവവളം ചേര്‍ക്കുക. നിലം ഒരുക്കിയശേഷം പുല്ല് നടാനുള്ള വാരങ്ങള്‍ എടുക്കാം. വാരങ്ങള്‍ തമ്മില്‍ 60 സെന്റി മീറ്റര്‍ ഇടവിട്ട് തണ്ടുകള്‍ നടാവുന്നതാണ്. 90 ദിവസം പ്രായമുള്ള നടീല്‍ വസ്തുക്കളാണ് മുറിച്ചുനടേണ്ടത്. രണ്ട് മുട്ടുള്ള തണ്ടുകള്‍, വേരുപിടിപ്പിച്ച നടീല്‍വസ്തുക്കള്‍, വിത്തുകള്‍ എന്നിവയാണ് നടാനുപയോഗിക്കുന്നത്. തണ്ടുകള്‍ 45ഡിഗ്രി ചെരിച്ചു നടണം. മുള പൊട്ടിയാല്‍ ചാണകവും സ്ലറിയും ഉഴിച്ചുകൊടുക്കാം. 45-60 ദിവസം കൊണ്ട് ആദ്യ വിളവെടുക്കാം. മുറിയ്ക്കുമ്പോള്‍ പരമാവധി താഴ്ക്ത്തി വിളവെടുക്കണം. പുല്ല് പൂവിടാതെയും മൂക്കാതെയും ശ്രദ്ധിയ്ക്കണം. മൂത്ത പുല്ല് തിന്നാല്‍ കാലികള്‍ വിമുഖത കാണിക്കും. പൂവിട്ട പുല്ലിന്റെ പോഷകമൂല്യം കുറവായിരിക്കും. മുറിച്ചെടുത്ത പുല്ല് വെയിലത്തുണക്കി സൂക്ഷിച്ച് വയ്ക്കാവുന്നതാണ്.
സര്‍ക്കാരും ക്ഷീര വകുപ്പും കര്‍ഷകര്‍ക്ക് തീറ്റപ്പുല്‍ കൃഷിക്ക് വലിയ പ്രോത്സാഹനം നല്‍കുന്നുണ്ട്.ഇപ്പോഴിതാ
കോന്നി ക്ഷീര വികസന യൂണിറ്റിന്റെ പരിധിയില്‍ 2022-23 വര്‍ഷത്തില്‍ 20 സെന്റും അതിനു മുകളിലും തീറ്റപുല്‍ കൃഷി നടപ്പിലാക്കുന്ന കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്നു. കര്‍ഷകര്‍ ksheerasree.kerala.gov.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 9645652003.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.