Sections

നൂതന സംരംഭക ആശയങ്ങളെ വിജയസാധ്യതയുള്ള സംരംഭങ്ങളാക്കി മാറ്റുന്നതിന് ധനസഹായ സഹായം നൽകുന്നു

Thursday, Nov 02, 2023
Reported By Admin
Innovative Business

നൂതന സംരംഭകർക്ക് ധനസഹായം


കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ നൂതന സംരംഭക ആശയങ്ങളെ വിജയസാധ്യതയുള്ള സംരംഭങ്ങളാക്കി മാറ്റുന്നതിന് ധനസഹായ സഹായം നൽകുന്നു. സംരംഭകർക്ക് ആവശ്യമായി വരുന്ന സാങ്കേതിക ഗവേഷണ-മാനേജ്മെന്റ് ചെലവുകൾക്കാണ് ധനസഹായം. അപേക്ഷകർ സമർപ്പിക്കുന്ന ആശയം വിദഗ്ധ-സാങ്കേതിക സമിതി പരിശോധിക്കും. തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങൾക്കാണ് സഹായം. താൽപര്യമുള്ള വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം നൂതന ആശയത്തിന്റെ സംക്ഷിപ്ത രൂപം, തിരിച്ചറിയൽ രേഖ, ഫോൺ നമ്പർ സഹിതം നവംബർ 15നകം മാനേജർ (ജില്ലാ പഞ്ചായത്ത് പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ) ജില്ലാ വ്യവസായ കേന്ദ്രം, ഗുഡ്ഷെഡ് റോഡ്, കോട്ടയം എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദവിവരത്തിന് 9495110855 എന്ന ഫോൺ നമ്പറിലോ dickotm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.