- Trending Now:
അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കി വരുന്നുണ്ട്. പുതിയ അപേക്ഷാ ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഓണ്‍ലൈനിലോ, നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്.രോഗിക്കോ രോഗിയുടെ അടുത്ത ബന്ധുവിനോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ കൂടെ ചികിത്സിക്കുന്ന ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ( ആശുപത്രിയുടെ സീലും, ഡോക്ടറുടെ ഒപ്പും, തിയ്യതിയും ഉണ്ടെന്ന് ഉറപ്പു വരുത്തണം), രോഗിയുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വരുമാന സര്‍ട്ടിഫിക്കറ്റ്, നാഷണലൈസ്ഡ് ബാങ്കിന്റെ പാസ് ബുക്ക് എന്നിവ സമര്‍പ്പിക്കണം.ഡോക്ടര്‍ നല്‍കുന്ന അപേക്ഷയോടൊപ്പമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിരിക്കുന്ന ചികിത്സാ ചെലവിനുള്ള തുകയുടെ അടിസ്ഥാനത്തിലാണ് സഹായ തുക നിശ്ചയിക്കുന്നത്.
അപേക്ഷ വില്ലേജ് ഓഫീസില്‍ നിന്ന് പരിശോധിച്ച്, താലൂക്ക് ഓഫീസില്‍ നിന്നും കളക്ട്രേറ്റില്‍ നിന്നുമുള്ള പരിശോധനക്ക് ശേഷം സര്‍ക്കാരിലേക്ക് എത്തും. അതിനു ശേഷം സഹായ തുക അപേക്ഷയോടൊപ്പം നല്‍കിയിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് എത്തിചേരും. അപേക്ഷയുടെ സ്ഥിതി ഓണ്‍ലൈനിലും എസ് എം എസ് മുഖാന്തിരവും അറിയാവുന്നതാണ്.അപേക്ഷ ഫാറവും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും ലഭിക്കുന്നതിനായി https://drive.google.com/drive/folders/1iofilRnEF5WTQnPx1wEmfAjG94HRYrjZ?usp=sharing ഈ ലിങ്കില്‍ ക്ലിക്ക് ചെയ്‌തോ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഷെയര്‍ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക.
#CMDRF
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.